ഹൊഫൂഫ് ഒ.െഎ.സി.സി യൂത്ത് ഫെസ്റ്റ് സംഘടിപ്പിച്ചു
text_fieldsഅൽ അഹ്സ: ഹഫൂഫ് ഒ.ഐ.സി.സി യൂത്ത് വിംഗ് ‘യൂത്ത് ഫെസ്റ്റ് 2019’ സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം ദമ്മാം റീജ ്യനൽ ആക്ടിങ് പ്രസിഡൻറ് ഹനീഫ് റാവുത്തർ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെൻറർ മലയാള വിഭാഗം തലവൻ നാസർ മദനി മുഖ്യപ ്രഭാഷണം നടത്തി. യൂത്ത് വിംഗ് പ്രസിഡൻറ് ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. സൈഫ് വേളമാനൂർ, ഇ കെ സലിം, നബീൽ നൈതല്ലൂർ, ഡിജോ പഴയ മഠം, ഡോ. സിന്ധു ബിനു, ഷിജില ഹമീദ്, ഗഫൂർ വണ്ടൂർ, മന്മഥൻ ചവറ, കാജൽ ഖാൻ, മുഹമ്മദ് ഷാനി, നിസാം വടക്കേകോണം,
സാക്കിർ കണ്ണൂർ തുടങ്ങിയവർ ആശംസ നേർന്നു. സുധീർ ലാലും മകൻ വൈഷ്ണവും അവതരിപ്പിച്ച കളരിപ്പയറ്റ്, കുട്ടികൾക്കായി ചിത്രരചന, കളറിംഗ് മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടന്നു. സാഹിർ ചുങ്കം സ്വാഗതവും നിയാസ് നെല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു. മജീദ് കടക്കൽ, ശാഫി കുദിർ, ഉമ്മർ കോട്ടയിൽ, ഗോപാലകൃഷണൻ എളാശ്ശേരി, അനീഷ്, സത്താർ പേരാമ്പ്ര, കുഞ്ഞുമോൻ കായംകുളം, അൻസാരി, സെയത് താജ്, ഫ്രെഡിറ്റ്, സെബിൻ, സബീന അഷ്റഫ്, രഹന കാജൽ, സാജിത സിയാദ്, മഞ്ജു മന്മഥൻ, രിഹാന നിസാം, ജസ്ന മാളിയേക്കൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നവാസ് കൊല്ലം, സഫ്വാന സിയാദ്, അഫ്സാന അഷ്റഫ് എന്നിവർ അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
