എം.എസ്.എസ് കുടുംബ സംഗമവും യാത്രയയപ്പും
text_fieldsജിദ്ദ: മുസ്ലിം സർവീസ് സൊസൈറ്റി (എം.എസ്.എസ്) ജിദ്ദ ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു. ഉപദേശക സമിതി ചെയർമാൻ പി. എം അമീർ അലി ഉദ്ഘാടനം ചെയ്തു. നാട്ടിലേക്ക് മടങ്ങുന്ന എം.എസ്.എസ് ജിദ്ദ ചാപ്റ്റർ ഭാരവാഹിയും ഉപദേശക സമിതി അംഗവുമായ അബ്്ദുൽ മജീദ് പൊന്നാനിക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡൻറ് അബ്്ദുൽ മജീദ് നഹ അധ്യക്ഷത വഹിച്ചു. പി.എം അമീർ അലി, സലാഹ് കാരാടൻ, മുഹമ്മദലി അസ്‌കർ, മുസ്തഫ കാപ്പ്ങ്ങൽ, അബ്്ദുറഹ്മാൻ അമ്പലപ്പള്ളി, മൻസൂർ ഫറോഖ്, അഡ്വ. അശ്റഫ് ആക്കോട്, ഷംസുദ്ദീൻ നല്ലളം, സാലിഹ് കാവോട്ട്, ഷാജി അരിമ്പ്രത്തൊടി, ജമാൽ നാസർ, സമീർ മലപ്പുറം, ഹാഷിം കോഴിക്കോട്, ഹംസ യുനെസ്‌കോ എന്നിവർ ആശംസ നേർന്നു. ജന. സെക്രട്ടറി സാക്കിർ ഹുസൈൻ സ്വാഗതവും ഷിഫാസ് കരകാട്ടിൽ നന്ദിയും പറഞ്ഞു.
മുതിർന്നവർക്കും കുട്ടികൾക്കും വിവിധ തലത്തിലുള്ള മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചിരുന്നു. വിവിധ മത്സരങ്ങളിൽ കുട്ടികളുടെ വിഭാഗത്തിൽ അസിൻ ഫാത്തിമ, നാസ്നിൻ അഷ്‌റഫ്, ഷെഹ്സാ ഷംസു, നാദിയ, യാരാ ഹാനി, സീനിയർ പെൺകുട്ടികളിൽ ആയിഷ ആനാം, ഹനാ നിവിൻ, സോണാൽ, സ്ത്രീകളുടെ ഇനത്തിൽ ജാസ്മിൻ റാഫി, നേഹാഫാത്തിമ, റൂഫ് നാ ഷിഫാസ്, സജ്‌നാ, ഹമീദ അമീറലി, ഷക്കീല സാലിഹ്, സാജിദ, ബഷീർ, പുരുഷന്മാരുടെ ഇനത്തിൽ ഷാനിദ് പാലക്കണ്ടി, ഷംസുദ്ദീൻ നല്ലളം, നാസർ ഫറോഖ്, ബഷീർ അച്ചാംപാട്, ഹാനി അമീർ, ഷഹീൻ ഷാജി, ഗ്രൂപ്പിനങ്ങളിൽ മൻസൂർ ഫറോഖ് ആൻറ് ടീം, സാലിഹ് കാവോട്ട് ആൻറ് ടീം വിജയികളായി. പ്രോഗ്രാം കൺവീനർ ബഷീർ അച്ചമ്പാട് അസീം, സാലിഹ് തിരൂരങ്ങാടി, ഫൈസൽ, റാഫി ഇല്ലിക്കൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
