Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅന്താരാഷ്​ട്ര...

അന്താരാഷ്​ട്ര വിദ്യാഭ്യാസ, കരിയർ മേള ‘എഡ്യുകഫെ’ക്ക്​ നാളെ തുടക്കം

text_fields
bookmark_border
അന്താരാഷ്​ട്ര വിദ്യാഭ്യാസ, കരിയർ മേള ‘എഡ്യുകഫെ’ക്ക്​ നാളെ തുടക്കം
cancel

റിയാദ്​: ഇന്ത്യൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും റിയാദിൽ ആദ്യമായി​ ഒരുങ്ങുന്ന അന്താരാഷ്​ട്ര വിദ്യാഭ്യാ സ, കരിയർ മേളക്ക്​ ശനിയാഴ്​ച തുടക്കം. മലയാളത്തിലെ പ്രഥമ അന്താരാഷ്​ട്ര ദിനപത്രമായ ഗൾഫ്​ മാധ്യമം സംഘടിപ്പിക്കു ന്ന ‘എഡ്യുകഫെ സീസൺ ത്രീ’ ദ്വിദിന മേള റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ ബോയ്​സ്​ സ്​കൂളിൽ രാവിലെ ഒമ്പതിന്​ ഇന്ത്യൻ എം ബസി ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷൻ ഡോ. സുഹൈൽ അജാസ്​ ഖാൻ ഉദ്​ഘാടനം ചെയ്യും. ഞായറാഴ്​ച ഉച്ചയോടെ സമാപിക്കുന്ന അറിവ ി​​​െൻറ ഉത്സവം കുട്ടികൾക്ക്​ വിദ്യാഭ്യാസവും ഭാവിയും സംബന്ധിച്ച കൃത്യമായ വഴികാട്ടിയാവും. ​വൈജ്ഞാനികമായ ഉണർവ്​ പകരുന്നതോടൊപ്പം ഭാവി കരുപിടിപ്പിക്കേണ്ടത്​ എങ്ങനെയാണ്,​ മുന്നോട്ടുപോകാനുള്ള ശരിയായ പാത ഏതാണ്​ എന്നീ​ അറിവുകൾ​ പകരുന്ന മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എട്ട്​ മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമാണ് പ​െങ്കടുക്കാൻ അവസരം. പ്രവേശനം പൂർണമായും സൗജന്യമാണ്​.

ഇതിനകം മുവായിര​േത്താളം കുട്ടികളും അത്ര തന്നെ രക്ഷിതാക്കളും രജിസ്​റ്റർ ചെയ്​തുകഴിഞ്ഞു. രജിസ്​ട്രേഷൻ തുടരുകയാണ്​. പതിനായിരം പേർ പ​െങ്കടുക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​​. രജിസ്​റ്റർ ചെയ്​തവരും ചെയ്യാനുള്ളവരുമായ മുഴുവനാളുകളും ശനിയാഴ്​ച രാവിലെ 7.30 മുതൽ മേള നഗരിയിലൊരുക്കിയ രജിസ്​ട്രേഷൻ കൗണ്ടറുകളിൽ റിപ്പോർട്ട്​ ചെയ്യണമെന്ന്​ സംഘാടകർ അറിയിച്ചു. തിരക്ക്​ ഒഴിവാക്കാൻ 40 കൗണ്ടറുകൾ​ ഒരുക്കിയിട്ടുണ്ട്​​. പ്രധാന വേദി ബോയ്​സ്​ സ്​കൂൾ ഒാഡിറ്റോറിയമാണ്​. അതിനോട്​ ചേർന്നുള്ള വിശാല ഗ്രൗണ്ടിൽ വലിയ തമ്പും സജ്ജീകരിച്ചിട്ടുണ്ട്​. വിവിധ യൂനിവേഴ്​സിറ്റികൾ പ​െങ്കടുക്കുന്ന കരിയർ മേളയും വിവിധ സ്ഥാപനങ്ങളുടെ സ്​റ്റാളുകൾ അണിനിരക്കുന്ന എക്​സ്​പോയും തമ്പിലാണ്​​. ഒാഡിറ്റോറിയത്തിൽ ഉദ്​ഘാടന സെഷന്​ ശേഷം വിദ്യാഭ്യാസ വിചക്ഷണരും കരിയർ മേഖലയിലെ വിദഗ്​ധരുമായ ഡോ. എ.പി.എം മുഹമ്മദ്​ ഹനീഷ് ​െഎ.എ.എസ് (എം.ഡി​​, കൊച്ചി മെട്രോ), ഡോ. സാറ അൽശരീഫ്​ (പ്രിൻസ്​ സുൽത്താൻ യൂനിവേഴ്​സിറ്റി പ്രഫഷനൽ കൺസൾട്ടൻറ്​ ഡയറക്​ടർ, റിയാദ്​), പ്രമുഖ മൈൻഡ്​ റീഡറും​ മ​​െൻറലിസ്​റ്റുമായ​ ആദി ആദർശ് എന്നിവർ നയിക്കുന്ന വൈജ്ഞാനിക, വിനോദ പരിപാടികൾ അരങ്ങേറും.

‘നോളജ്​​ ആൻഡ്​ ഹൈറ്റ്​സ്​ ഒാഫ്​ ക്രിയേറ്റിവിറ്റി’ എന്ന വിഷയത്തിൽ ഡോ. എ.പി.എം മുഹമ്മദ്​ ഹനീഷ് ​െഎ.എ.എസ് നയിക്കുന്ന ക്ലാസും ചോദ്യോത്തര സെഷനുമാണ്​ ആദ്യം. തുടർന്ന്​ ‘ഇമോഷണൽ ഇൻറലിജൻസ്​’ എന്ന വിഷയത്തിൽ ഡോ. സാറ അൽശരീഫ്​ ക്ലാസ്​ നയിക്കും. മറ്റൊരു ആകർഷണം അന്യരുടെ മനസ്​ വായിക്കുന്ന അത്ഭുത വിദ്യയുമായി ആദി ആദർശ്​ നയിക്കുന്ന വിനോദ വിജ്ഞാന വിസ്​മയ പരിപാടിയാണ്​. ഷാർജ ഇസ്​ലാമിക്​ ബാങ്ക്​ വൈസ്​ പ്രസിഡൻറ് ഡോ. സംഗീത്​ ഇബ്രാഹിം ‘സ്​മാർട്ട്​ കരിയർ സെലക്​ഷൻ സ്​ട്രാറ്റജീസ്​’ എന്ന വിഷയത്തിൽ നയിക്കുന്ന ക്ലാസ്​ ഞായറാഴ്​ച ഇതേ വേദിയിൽ രാവിലെ 10 മണി മുതലാണ്​. ശനിയാഴ്​ച സമാന്തരമായി വിദ്യാർഥികൾക്ക്​ വേണ്ടി കരിയർ ഗേറ്റ്​വേയ്​സ്​, കരിയർ ക്ലിനിക്​, കരിയർ ക്യൂബ്​, കരിയർ തിയേറ്റർ, സൈക്കോളജിക്കൽ കൗൺസലിങ്​ എന്നീ സെഷനുകൾ നടക്കും. അവരവരുടെ പഠന വിഷയവും അഭിരുചിയും കരിയർ താൽപര്യവും അനുസരിച്ച്​ പ്രത്യേകം പരിപാടികളിൽ പ​െങ്കടുക്കാൻ കഴിയും.

അതിന്​ വേണ്ടി രജിസ്​​േട്രഷൻ കൗണ്ടറുകളിൽ നിന്ന്​ അതാത്​ വിഷയങ്ങളിൽ പാരലൽ രജിസ്​ട്രേഷൻ നേടാൻ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നും സംഘാടകർ അറിയിച്ചു. ശനിയാഴ്​ച ഉദ്​ഘാടന സെഷനിൽ ‘ഗൾഫ്​ മാധ്യമം’ ചീഫ്​ എഡിറ്റർ വി.കെ ഹംസ അബ്ബാസ്​ സ്വാഗതം ആശംസിക്കും. റിയാദ്​ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂൾ ചെയർമാൻ ഡോ. ദിൽഷാദ്​ അഹമ്മദ്​, സ്​കൂൾ പ്രിൻസിപ്പൽ ഡോ. ഷൗക്കത്ത്​ പർവേസ്​ എന്നിവർ ആശംസ നേരും. റിയാദിലെ മുഴുവൻ ഇന്ത്യൻ സ്​കൂൾ പ്രിൻസിപ്പൽമാരും അധ്യാപകരും പ​െങ്കടുക്കും. ആദ്യ ദിവസം രാവിലെ 7.30ന്​ തന്നെ കരിയർ മേള ആരംഭിക്കും. അന്ന്​ ​ൈവകീട്ട്​ 4.30വരെയാണ്​ പരിപാടികൾ. പിറ്റേന്ന്​ ഉച്ചക്ക്​ ഒന്നോടെ മേളയുടെ സമാപനം കുറിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.click4m.com എന്ന വെബ്​സൈറ്റ്​ സന്ദർശിക്കുകയോ 0558951756 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story