‘വായന അസ്തമിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് ക്രൂരത’
text_fieldsജിദ്ദ: വായനയുടെയും പുസ്തകത്തിെൻറയും കാലം അസ്തമിച്ചിട്ടില്ലെന്നും സാഹിത്യ കൃതികൾക്ക് ഇന്നും വലിയ മൂല്യമ ാണ് സമൂഹം കൽപിക്കുന്നതെന്നും നിരീക്ഷകനും ലീഡ് കമ്മ്യൂണിക്കേഷൻ സ്പെഷ്യലിസ്റ്റുമായ ജമീൽ യൂഷ (നൈജീരിയ) അഭിപ്രായപ്പെട്ടു. കലാലയം സാംസ്കാരിക വേദിയുടെ പത്താമത് എഡിഷൻ സാഹിത്യോത്സവിെൻറ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുർക്കി യാത്രയിൽ കണ്ട മേളയിൽ പുസ്തകം വാങ്ങാനായി കാത്തിരിക്കുന്ന വലിയ ജനക്കൂട്ടത്തെ കാണാനിടയായി. വായനായുഗം കഴിഞ്ഞുവെന്ന് പറയുന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണ്.
മുമ്പത്തേക്കാൾ ഏറെ വായനക്കാർ പുതിയ തലമുറയിൽ വളർന്നു വരുന്നുണ്ട്. അറിവിെൻറ വാതായനങ്ങളിലേക്ക് ചെന്നുകയറുവാൻ ചലനാത്മകമായ ചിന്തകൾ ഉടലെടുക്കുവാൻ വായന കൂടാതെ കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഹസൻ ചെറൂപ്പ, ഉസ്മാൻ ഇരിങ്ങാട്ടിരി, നാസർ വെളിയങ്കോട്, മുജീബ് റഹ്‌മാൻ എ .ആർ. നഗർ, ബഷീർ എറണാകുളം, ഷാഫി മുസ്‌ലിയാർ, യാസർ അറഫാത്ത്, മുസ്തഫ സഅദി, നൗഫൽ മുസ്‌ലിയാർ ഇരിങ്ങല്ലൂർ, മൻസൂർ ചുണ്ടമ്പറ്റ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
