ഹിന്താവിയ സെക്ടർ സാഹിത്യോത്സവ്​:  അമ്മാരിയ യൂണിറ്റ് ജേതാക്കൾ

07:24 AM
11/01/2019

ജിദ്ദ: കലാലയം സാംസ്കാരിവേദി ഹിന്താവിയ സെക്ടർ സാഹിത്യോത്സവിൽ 137 പോയിൻറ്​ നേടി അമ്മാരിയ യൂണിറ്റ് ജേതാക്കളായി. ആർ.എസ്.സി ഹിന്ദാവിയ സെക്ടർ ചെയർമാൻ സലാം വെള്ളിമാടുകുന്ന്​  അധ്യക്ഷത വഹിച്ചു. അബ്​ദുന്നാസിർ അൻവരി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ നേതാക്കളായ  നൗഫൽ എറണാകുളം, നാസിം പാലക്കൽ  എന്നിവർ  സംസാരിച്ചു.   ജനറൽ കൺവീനർ റഫീഖ് കൂട്ടായി സ്വാഗതവും ഫിനാൻസ് കൺവീനർ അബ്്ദുൽസലാം പറപ്പൂർ നന്ദിയും പറഞ്ഞു.

മൂന്ന് വേദികളിലായി നടന്ന മത്സരങ്ങളിൽ ഫാത്തിമ റിഫ കലാപ്രതിഭയായി തെരഞ്ഞടുക്കപ്പെട്ടു. ഷൗകത്തലി മാസ്​റ്റർ താനൂർ  ജനറൽ ക്വിസ്സ് നയിച്ചു. സാംസ്കാരിക സമ്മേളനം ഐ.സി.എഫ് സെൻട്രൽ ദഅവ സെക്രട്ടറി സൈനുൽ  ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സക്കീർ ബാബ് മക്ക, മുഹമ്മദ് കെ.യു സുലൈമാൻ, മുഹ്സിൻ സഖാഫി, ആർ.എസ്.സി ജിദ്ദ  സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ജംഷീർ വയനാട് മുഹമ്മദ് സഖാഫി മാവൂർ, അഷ്കർ തുടങ്ങിയവർ സംബന്ധിച്ചു. ഇക്ബാൽ കണ്ണൂർ സ്വാഗതവും മുജീബ് കരെക്കാട് നന്ദിയും പറഞ്ഞു. 

Loading...
COMMENTS