ജീസാനിൽ മൈൻ പൊട്ടിത്തറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; ഒരു സ്ത്രീക്കും രണ്ട് കുട്ടികൾക്കും പരിക്ക്
text_fieldsജീസാൻ: ജീസാനിൽ മൈൻ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. സംഭവത്തിൽ ഒരു സ്ത്രീക്കും രണ്ട് കുട്ടികൾ ക്കും പരിക്കേറ്റതായും ജിസാൻ മേഖല സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അസിസ്റ്റൻറ് വക്താവ് കേണൽ മുഹമ്മദ് ബിൻ ഹസൻ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം ആരിദ മേഖലയിലാണ് സംഭവം. കുടുംബം വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലാണ് മൈൻ പൊട്ടിത്തെറിച്ചത്. കുട്ടികളുടെ പരിക്ക് ഗുരുതരമാണ്. യാത്രാ സംഘത്തിലുണ്ടായിരുന്ന മുഴുവനാളുകളും സ്വദേശികളാണ്. ഇറാെൻറ സഹായത്തോടെ ഹൂതികളാണ് മൈനുകൾക്ക് പിന്നിൽ. യമൻ അതിർത്തിയിൽ ഭൂമിക്കടിയിൽ വെച്ച മൈൻ മഴവെള്ള ഒഴുക്കിൽപ്പെട്ട് സൗദി അതിർത്തിക്കുള്ളിലേക്ക് എത്തിയതാണ് എന്ന് വക്താവ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും നടപടികൾ സ്വീകരിച്ചതായും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
