വൻ മരുന്നു കടത്ത് സംഘത്തിെൻറ കെണി; കുടക് സ്വദേശി 11 മാസമായി ജയിലിൽ
text_fieldsദമ്മാം: അന്താരാഷ്ട്ര തലത്തിൽ കണ്ണികളുണ്ടെന്ന് കരുതുന്ന മയക്കു മരുന്ന് കടത്ത് സംഘത്തിെൻറ കെണിയിൽ കു ടുങ്ങിയ യുവാവ് 11 മാസമായി സൗദി ജയിലിൽ വിചാരണ തടവുകാരനായി കഴിയുന്നു. കർണാടക, കുടക് സ്വദേശി മനാഫ് മൊയ്തു (30) ആണ് തടവിൽ. ഗൾഫിൽ േപാകാനുള്ള യുവാവിെൻറ ആഗ്രഹമറിഞ്ഞ് എത്തിയ സംഘം കാശുപോലും വാങ്ങാതെ നൽകിയ വിസയിലാണ് ദമ് മാം വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ഒരു കമ്പനിയിലെ ഹെൽപ്പർ ജോലിക്ക് എന്ന് പറഞ്ഞാണ് വിസ നൽകിയതെങ്കിലും പിടിക്കപ്പെട്ട ശേഷം പരിശോധിച്ചപ്പോഴാണ് ബിസ്നസ് വിസിറ്റിംഗ് വിസയിലാണ് ഇയാളെ കൊണ്ട് വന്നതെന്നറിയുന്നത്. തങ്ങളുടെ ബന്ധു നടത്തുന്ന കമ്പനിയിലേക്ക് ചുറുചുറുക്കുള്ള ചെറുപ്പക്കാരനെ ജോലിക്ക് ആവശ്യമുണ്ട് എന്നാണ് ഇവർ അറിയിച്ചിരുന്നത്. പണം പോലും വാങ്ങാതെ വിസ തന്നവരെ ഒരുപാട് ബഹുമാനത്തോടും ഇഷ്ടത്തോടുമാണ് മനാഫും കുടുംബവും കണ്ടത്.
ഗൾഫിേലക്ക് പോകുന്ന ദിവസം അവിടെ സ്വീകരിക്കാൻ എത്തുന്ന കമ്പനി ഉടമക്ക് നൽകാൻ എന്ന വ്യാജേന ഒരു ചെറിയപെട്ടി നിറയെ ബേക്കറി പലഹാരങ്ങൾ മനാഫിനെ ഏൽപിക്കുകയായിരുന്നു.
ഇതിനടിയിൽ രഹസ്യമായാണ് സൗദിയിൽ നിരോധിക്കപെട്ട 13,200 ഒാളം മയക്കുമരുന്ന് ഗുളികകൾ സൂക്ഷിച്ചിരുന്നത്. അങ്ങനെ മനാഫ് ദമ്മാമിലെ കസ്റ്റംസ് അധികൃതരുടെ പിടിയിൽ അകപ്പെടുകയായിരുന്നു. മറ്റൊരാൾക്ക് നൽകാനാണന്നും തെൻറ കൈയിൽ അയാളെ ബന്ധപ്പെടാനുള്ള മൊൈബൽ നമ്പർ ഉണ്ടെന്നും മനാഫ് അറിയിച്ചതനുസരിച്ച് പൊലീസ് ബന്ധപ്പെെട്ട--ങ്കിലും ഇങ്ങനൊരു ഫോൺ നമ്പർ നിലവിലില്ല എന്ന സന്ദേശമാണ് ലഭിച്ചത്. ഇതോടെ മനാഫ് ജയിലാവുകയും ചെയ്തു. ഇതൊന്നുമറിയാത്ത കുടുംബം മനാഫിെൻറ വിവരങ്ങൾ തേടി അലയുകയായിരുന്നു. കാണാനില്ലെന്ന പരാതിയുമായി ഭാര്യ ജസീന നാട്ടിലെ പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയപ്പോഴാണ് മനാഫ് സൗദിയിൽ മരുന്ന് കടത്ത് കേസിൽ ജയിലിലാണന്നും കേസുമായി നടന്നിട്ട് ഒരു കാര്യവുമില്ലെന്നും അറിയിച്ച് തിരിച്ചയച്ചത്. 22 ദിവസങ്ങൾക്ക് ശേഷം പാകിസ്ഥാനിയാണന്ന് പരിചയപ്പെടുത്തിയ ഒരാൾ ഫോണിൽ ബന്ധപ്പെട്ട് മനാഫ് ദമ്മാം ജയിലുണ്ടെന്ന് ജസീനയെ അറിയിച്ചു.
പൊലീസിെൻറ മറുപടിയും പാകിസ്ഥാനിയുടെ ഫോണുമൊക്കെ ഒരു വലിയ സംഘത്തിെൻറ കെണി ഇതിെൻറ പിന്നിലുണ്ടെന്ന് സംശയിക്കാൻ പ്രേരിപ്പിക്കുന്നതായി ജസീന പറഞ്ഞു. വിസ നൽകിയവർ പക്ഷെ ഇതൊന്നും അംഗീകരിക്കാതെ മനാഫ് സുഖമായി സൗദിയിലുണ്ടെന്ന് ആവർത്തിക്കുകയാണ്. ഇവർക്കെതിരെ പരാതി പോലും സ്വീകരിക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും ജസീന പറയുന്നു. ദമ്മാമിലെ സാമൂഹ്യ പ്രവർത്തകനായ ഷാജി വയനാടിനെ കുടുംബം ബന്ധപ്പെടുകയും ഇയാളുെട മോചനത്തിന് സഹായിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. ഇത് പ്രകാരം മനാഫിെൻറ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിക്കും വിദേശ കാര്യ മന്ത്രിക്കും പരാതി അയച്ചിട്ടുണ്ട്. വിസയുടെ സ്രോതസ്സുകളെ കുറിച്ചും ഗൗരവമായ അന്വേഷണം നടക്കുന്നതായും ഷാജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
