Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകലാലയം സാഹിത്യോൽസവ്: ...

കലാലയം സാഹിത്യോൽസവ്: ഗുലൈൽ യൂനിറ്റ് ജേതാക്കൾ

text_fields
bookmark_border
കലാലയം സാഹിത്യോൽസവ്:  ഗുലൈൽ യൂനിറ്റ് ജേതാക്കൾ
cancel

ജിദ്ദ: കലാലയം സാംസ്കാരിവേദി മഹ്ജർ സെക്ടർ സംഘടിപ്പിച്ച പത്താമത് എഡിഷൻ സാഹിത്യോൽസവിൽ 193 പോയിൻറ്​ നേടി ഗുലൈൽ യൂന ിറ്റ് ജേതാക്കളായി. ആർ.എസ്.സി മഹ്ജർ സെക്ടർ ചെയർമാൻ അബ്റാർ ചുള്ളിയോട്​ അധ്യക്ഷത വഹിച്ചു. അബ്ബാസ് ചെങ്ങാനി ഉദ്ഘാടനം ചെയ്തു. കൺവീനർ വി.ടി ശിഹാബുദ്ദീൻ സ്വാഗതവും അഹമദ് ശരീഫ് പയ്യോളി നന്ദിയും പറഞ്ഞു. സനാബിൽ അൽ-വുറൂദ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കിഡ്സ്, പ്രൈമറി, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി എട്ട് യൂനിറ്റുകളിൽ നിന്നും മത്സരാർഥികൾ മാറ്റുരച്ചു. മുഹമ്മദ് മുസമ്മിൽ കലാപ്രതിഭയായി. സഹീർ ഖാൻ അകമ്പാടം ജനറൽ ക്വിസ്​ നയിച്ചു.

സാംസ്കാരിക സമ്മേളനം വൈകുന്നേരം ഏഴ്​ മണിക്ക് ഐ.സി.എഫ് സെൻട്രൽ എക്സിക്യൂട്ടീവ് അംഗം സലാം എ.ആർ നഗർ ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് മഹ്ജർ സെക്ടർ നേതാക്കളായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ, മജീദ് മാസ്​റ്റർ, അലി കാവുങ്ങൽ, ഹനീഫ കാസർകോട്, സാദിഖ് ചാലിയാർ, ജംഷീർ എം.എ വയനാട്, മുഹ്സിൻ സഖാഫി, കമറുദ്ദീൻ മാസ്​റ്റർ, ബാബു ഔസേപ്പ് ഡോ. ഇജാസ് അഹമദ്, അർഷാദ് ചെട്ടിയാര്‍മാട് , സാബിർ കളിയാട്ടമുക്ക്, വഹാബ് ചെറുകോട് തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story