Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളിയുടെ മൃതദേഹം...

മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ

text_fields
bookmark_border
മലയാളിയുടെ മൃതദേഹം മോർച്ചറിയിൽ
cancel

അൽഖോബാർ: കൂടുതൽ വിവരങ്ങളില്ലാതെ മലയാളിയുടെ മൃതദേഹം അൽഖോബാർ കിങ്​ ഫഹദ് ആശുപത്രിയിലെ മോർച്ചറിയിൽ. മുഹമ്മദ് വാഴക്കാട്ടിൽ എന്നാണ് ഇഖാമയിലുള്ളത്. ഇദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ച്ച അപകടത്തിൽ പരിക്കേറ്റ നിലയിൽ പൊലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ മരണം സംഭവിച്ചു. ഇദ്ദേഹത്തെ അറിയുന്നവരേയോ ബന്ധുക്കളേയോ ഇതുവരെ ക​ണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അറിയുന്നവരുണ്ടെങ്കിൽ ജീവകാരുണ്യ പ്രവർത്തകൻ ഷാജഹാൻ തിരുവനന്തപുരത്തെ (0509005684) ബന്ധപ്പെടണമെന്ന്​ അഭ്യർഥിച്ചു. മൃതദേഹം പോസ്​റ്റുമോർട്ടം ചെയ്യാനുള്ള അപേക്ഷ ആശുപത്രിയിൽ നിന്നും പൊലീസ് സ്​റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്. പോസ്​റ്റുമോർട്ടത്തിന്​ ശേഷം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

Show Full Article
TAGS:saudi saudi news gulf news 
Next Story