Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെറുകിട...

ചെറുകിട സ്ഥാപനങ്ങള്‍ക്കും ​ െലവി നിര്‍ബന്ധമാക്കും

text_fields
bookmark_border
ചെറുകിട സ്ഥാപനങ്ങള്‍ക്കും ​ െലവി നിര്‍ബന്ധമാക്കും
cancel

റിയാദ്: സൗദിയില്‍ വളരെ ചെറിയ സ്ഥാപനങ്ങളിലെ വിദേശി ജോലിക്കാര്‍ക്കും ​െലവി ഏര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത് രാലയം തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് തൊഴിലാളികള്‍ മാത്രമുള്ള ചെറുകിട സ ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അനുവദിച്ച ​െലവി ഇളവ് ഏപ്രില്‍ അവാസാനത്തോടെ നിര്‍ത്തലാക്കും. ഒമ്പത് ജോലിക്കാരുള്ള സ്ഥാപനങ്ങളിലെ നാല് പേര്‍ക്കും നാല് പേർ മാത്രമുള്ള സ്ഥാപനങ്ങളിലെ മുഴുവന്‍ ജോലിക്കാര്‍ക്കും ​െലവി ഇളവ് അനുവദിച്ചിരുന്നു. 2019 ഏപ്രില്‍ അവസാനത്തോടെ ഈ ഇളവ് പിന്‍വലിക്കാനാണ് തൊഴില്‍ മന്ത്രാലയം ഉദ്ദേശിക്കുന്നത്. രാജ്യത്തെ സ്ഥാപന ഉടമകളുടെ അന്വേഷണത്തിന് മറുപടിയായി ട്വിറ്ററിലാണ് തൊഴില്‍ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്​. സൗദിയില്‍ ഒമ്പത് പേര്‍ മാത്രമുള്ള 3,19,821 ​െചറുകിട സ്ഥാപനങ്ങളും നാല് പേര്‍ മാത്രമുള്ള 2,29,361 ചെറിയ സ്ഥാപനങ്ങളുമുണ്ടെന്നാണ് തൊഴില്‍ മന്ത്രാലയത്തി​​​​​െൻറ കണക്ക്.

സ്ഥാപന ഉടമയായ സ്വദേശി ഇത്തരം സ്ഥാപനങ്ങളില്‍ ജോലിക്കാരനായി റജിസ്​റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലാണ് ​െലവിയില്‍ ഇളവ് അനുവദിച്ചിരുന്നത്. ഈ ഇളവ് ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള പ്രോല്‍സാഹനം എന്ന നിലക്ക് സര്‍ക്കാര്‍ സബ്സിഡിയായാണ് ​െലവി ഇളവ് അനുവദിച്ചിരുന്നത്. ഈ ഇളവ് ഏപ്രില്‍ അവസാനത്തോടെ പിന്‍വലിക്കുമെന്നാണ് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സൗദിയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കും ​െലവി നിര്‍ബന്ധമാവുന്ന സാഹചര്യം നിലവില്‍ വരും. അതേസമയം, മൂന്ന് വര്‍ഷത്തിനുള്ളില്‍ ആരംഭിച്ച ചെറുകിട സ്ഥാപനങ്ങളുടെ ​െലവിയില്‍ 80 ശതമാനം നിബന്ധനകള്‍ക്ക് വിധേയമായി തിരിച്ചു നല്‍കുമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story