ജിദ്ദ പുസ്തകമേള കാണാനെത്തിയവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു
text_fieldsജിദ്ദ: നാലാത് ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള കാണാനെത്തിയവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. ചൊവ്വാഴ്ച വരെയുള്ള കണക്കാണിത്. ബുധനാഴ്ചയാണ് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പുസ്തകമേള ഉദ്ഘാടനം ചെയ്തത്. കുടുംബ സമ്മേതവും അല്ലാതെയും സ്വദേശികളും വിദേശികളുമായി നിരവധി പേരാണ് മേള കണാനെത്തുന്നത്. വാരാന്ത്യ അവധി ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം ഇനിയും കൂടുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പത്ത് ദിവസം നീളുന്ന മേളയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള 400 ഒാളം പ്രസാധകരുടെ സ്റ്റാളുകളുണ്ട്. വിവിധ വിഷയങ്ങളിലായി 1,80,000 പുസ്തകൾ ഒരുക്കിയിട്ടുണ്ട്. ബാലസാഹിത്യങ്ങൾ വിൽക്കുന്ന സ്റ്റാളുകളിലാണ് തിരക്ക് കൂടുതൽ. സാംസ്കാരിക പരിപാടികളും ശിൽപശാലകളും സിനിമ പ്രദർശനങ്ങളും ഇതോടനുബന്ധിച്ചുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
