അൽ മനാർ സ്‌കൂൾ വാർഷികം ആഘോഷിച്ചു
text_fieldsയാമ്പു : അൽ മനാർ ഇൻറർ നാഷനൽ സ്‌കൂൾ പതിനൊന്നാം വാർഷികം ‘സ്പന്ദൻ’ വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ബോയ്‌സ് വിഭാ ഗം പരിപാടിയിൽ റദ് വ ഇൻറർ നാഷനൽ സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുൽ വദൂദ് ഖാൻ, എലൈറ്റ് സ്‌കൂൾ അക്കാദമിക് കോ^ഓർഡിനേറ്റർ ഡാ നിയൽ, അൽ മനാർ സ്‌കൂൾ ഡയറക്റ്റർ മുഹമ്മദ് അഹ്‌മദ് മരിയോദ, സ്കൂൾ അഡ്മി നിസ്ട്രേഷൻ മാനേജർ മുസാഹിദ് ഖാലിദ് അൽ റഫാഇ, ഡോ. അബ്ദുൽ ബാരി, മുഹമ്മദ് ഖാദർ, തലാൽ രിഫാഈ, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് തുടങ്ങിയവർ സംബന്ധിച്ചു. പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്കും സ്കൂളിലെ കലാകായിക മത്സര വിജയികൾക്കുമുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
ദി കലാരൂപങ്ങൾ, വിവിധ രാജ്യങ്ങളിലെ നാടൻ കലകൾ, നാടകം, നൃത്തം, സംഗീത ശില്പങ്ങൾ, ആവിഷ്‌കാരങ്ങൾ, വിവിധ ഭാഷ കലാരൂപങ്ങൾ, കോൽകളി, ദഫ് മുട്ട് എന്നിവ അരങ്ങേറി. സാഗർ മാറാസിനി സ്വാഗതവും സ്‌കൂൾ ഹെഡ്‌ബോയ് സനൂബ് നന്ദിയും പറഞ്ഞു. ഗേൾസ്, കെ.ജി പ്രൈമറി വിഭാഗങ്ങളുടെ പരിപാടികൾ പ്രിൻസിപ്പൽ മുംതാസ്, സോഫിയ മുഹമ്മദ്, അൽ മനാർ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഫാഇസ, ഹെഡ് മിസ്ട്രസ് രഹ്‌ന ഹരീഷ്, കോ ഓർഡിനേറ്റർ ഫിറോസ സുൽത്താന, മൈത്രി ജഗദീഷ്, റിഹാബ് എന്നിവർ സംബന്ധിച്ചു. യാമ്പുവിലെ വിവിധ ഇൻറർ നാഷനൽ സ്‌കൂൾ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു. വിവിധ പരിപാടികളുടെ കോ ഓർഡിനേറ്റർമാരായ ഫാഇസുൽ ഹസ്സൻ, പ്രസന്ന ധനലക്ഷ്മി, മിനാജ്, ലോപമുദ്ര എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
