ശിഫ വെൽഫെയർ അസോസിയേഷൻ അഞ്ചാം വാർഷികം
text_fieldsറിയാദ്: ശിഫ വെൽഫെയർ അസോസിയേഷൻ അഞ്ചാം വാർഷികം ആഘോഷിച്ചു. ശിഫ വാദി ഹനീഫ ഇസ്തിറാഹയിൽ നടന്ന പരിപാടികൾ ചെയർമാൻ എ. എ റഹീം ആറ്റൂർകോണം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അബ്ദുൽ കരീം പുന്നല അധ്യക്ഷത വഹിച്ചു. പ്രശാന്ത് ആലുക്കൽ, നവാസ്ഖ ാൻ പത്തനാപുരം, നാസർ കല്ലറ, അൻസാരി കൊല്ലം, നാസർ ലൈസ്, സത്താർ കായംകുളം, വിജയൻ നെയ്യാറ്റിൻകര, രവി നവോദയ, എസ്.ആർ ഷാനവാസ്, മണി വി. പിള്ള, സക്കീർ മണ്ണാർമല, മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു.
പ്രവാസം മതിയാക്കി മടങ്ങുന്ന പ്രശാന്തിനെ ചടങ്ങിൽ ആദരിച്ചു. തുളസികൊട്ടാരക്കര, ഷാജഹാൻ ആലപ്പുഴ, സാദിഖ് കൊളപ്പാടം, ഷാജി കൊട്ടിയം, അനീഷ് മാവേലിക്കര, സജി മോൻ, അബ്ദുൽകരീം കൊടപ്പുറം, മുഹമ്മദ്കുട്ടി ചേലേമ്പ്ര, ബ്രൈറ്റ് ജോസ് ഇരിങ്ങാലക്കുട, സലീം കൊട്ടിയം, മനാഫ് ഇരിയൻവീട്, ആയിശ മനാഫ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി അജിത്കുമാർ കടയ്ക്കൽ സ്വാഗതവും സൈഫ് കടവത്ത് നന്ദിയും പറഞ്ഞു. റിയാദ് മ്യൂസിക് ക്ലബ് നാല് മണിക്കൂർ നീണ്ട വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
