Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ നിന്ന്​...

സൗദിയിൽ നിന്ന്​ എക്​സിറ്റിൽ പോയവർക്ക്​ തിരിച്ചുവരാൻ പുതിയ നിബന്ധന

text_fields
bookmark_border
സൗദിയിൽ നിന്ന്​ എക്​സിറ്റിൽ പോയവർക്ക്​ തിരിച്ചുവരാൻ പുതിയ നിബന്ധന
cancel

റിയാദ്​: സൗദി അറേബ്യയിൽ നിന്ന്​ ഫൈനൽ എക്​സിറ്റിൽ പോയവർക്ക്​ പുതിയ വിസയിൽ തിരിച്ചെത്താൻ പുതിയ നിബന്ധന. വിസ സ റ്റാമ്പിങ്ങിന്​ ഫൈനൽ എക്​സിറ്റി​​​െൻറ രേഖ ഹാജരാക്കണം. മുംബൈയിലെ സൗദി കോൺസുലേറ്റി​​േൻറതാണ്​ ഉത്തരവ്​. ഇൗ മാസ ം ഏഴ്​ മുതൽ പുതിയ നിബന്ധന നടപ്പാക്കി ഇന്ത്യയിലെ മുഴുവൻ റിക്രൂട്ടിങ്​ ഏജൻസികൾക്കും കോൺസുലേറ്റ്​ ചൊവ്വാഴ്​ച സർക്കുലർ അയച്ചു. സൗദിയിൽ നിന്ന്​ ഫൈനൽ എക്​സിറ്റിൽ പോയി മടങ്ങുന്നവർക്കാണ്​ ഇത്​ ബാധകം. വിസ സ്​റ്റാമ്പിങ്​ നടപടികൾക്കായി പാസ്​പോർട്ട്​ നൽകു​േമ്പാൾ ഒപ്പം പഴയ ഫൈനൽ എക്​സിറ്റ്​ രേഖയും ഹാജരാക്കണം. സൗദി പാസ്​പോർട്ട്​ (ജവാസാത്ത്​) വിഭാഗത്തിൽ നിന്ന്​ ലഭിച്ച രേഖയോ മുഖീം സിസ്​റ്റത്തിൽ നിന്നുള്ള ഫൈനൽ എക്​സിറ്റ്​ പേപറോ ആണ്​ സമർപ്പിക്കേണ്ടത്​.​ ഇൗ സർക്കുലറോടെ ഇതിന്​ മുമ്പ്​ ഇക്കാര്യത്തിലുണ്ടായ മറ്റെല്ലാ സർക്കുലറുകളും റദ്ദായെന്നും പുതിയ നിബന്ധന കർശനമായി നടപ്പാക്കുകയാണെന്നും കോൺസുലേറ്റ്​ അധികൃതർ ഏജൻസികളെ ഒാർമപ്പെടുത്തുന്നു.

റീഎൻട്രിയിൽ പോയി മടങ്ങാത്തതും ഹുറൂബ്​, മത്​ലൂബ്​ നിയമപ്രശ്​നങ്ങളുള്ളതുമായ ആളുകൾക്ക്​ പുതിയ വിസയുടെ കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞ ആഗസ്​റ്റ്​ ഒന്ന്​ മുതൽ പുതിയ നിയമം നടപ്പായിരുന്നു. റീഎൻട്രി വിസയിൽ പോയി മടങ്ങാത്തവർക്ക്​​ 36 മാസം കഴിഞ്ഞും ഹുറൂബ്​​ (ഒളിച്ചോടിയെന്ന്​ സ്​പോൺസർ നൽകുന്ന പരാതി) പ്രശ്​നം മൂലം തർഹീൽ (സൗദി നാടുകടത്തൽ കേന്ദ്രം) വഴി തിരച്ചെത്തുന്നവർക്ക്​ അഞ്ചുവർഷവും കഴിഞ്ഞ്​ മാത്രമേ സൗദിയിലേക്ക്​ പുതിയ വിസയിൽ മടങ്ങാൻ കഴിയൂ. സൗദിയിൽ വെച്ചുണ്ടാകുന്ന പൊലീസ്​ കേസും മറ്റും മൂലമുള്ള നിയമകുരുക്കായ​ ‘മത്​ലൂബ്​’ ഇൗ ഗണത്തിൽ പെട്ടവർക്ക്​ കേസ്​ തന്നെ തീർന്നാലേ മടങ്ങാനാവൂ. അതേസമയം പുതിയ നിബന്ധന എക്​സിറ്റിൽ പോയ മുഴുവനാളുകളെയും ബാധിക്കുന്നതാണ്​. എക്​സിറ്റിൽ പോകുന്നവരെല്ലാം ഫൈനൽ എക്​സിറ്റ്​ രേഖ സമ്പാദിക്കാനും കൈയ്യിൽ സൂക്ഷിക്കാനും മറക്കരുത്​. സൗദിയിൽ ഇനിയുമൊരു ഉൗഴം ആഗ്രഹിക്കുന്നവരെല്ലാം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story