റിയാദ് ബാങ്കും നാഷനൽ കമേഴ്സ്യൽ ബാങ്കും ലയനം പ്രഖ്യാപിച്ചു
text_fieldsറിയാദ്: സൗദി ബ്രിട്ടീഷ് ബാങ്ക് (സാബ്)െൻറയും അൽഅവാൽ ബാങ്കിെൻറയും ലയന തീരുമാനത്തിന് പിന്നാലെ സൗദി ബ ാ-ങ്കിങ് രംഗത്തെ മറ്റ് രണ്ട് അതികായന്മാർ കൂടി ലനത്തിെൻറ വഴിയിൽ. റിയാദ് ബാങ്കും നാഷനൽ കമേഴ്സ്യൽ ബാങ്കു ം ലയനം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ഇരുകൂട്ടരും ഔദ്യോഗികമായി പ്രഖ്യാപിച്ചു. സൗദി അറേബ്യൻ മോണിറ് ററി അതോറിറ്റി (സാമ)യുടെ അംഗീകാരം ലഭിക്കുന്നതോടെ ലയനം പൂർത്തിയാവും. സൗദിയിലെ ഏറ്റവും പഴക്കമുള്ളതും പ്രമുഖവുമായ ബാങ്കുകളാണിവ. ബാങ്ക് അൽ അഹ്‌ലി എന്നറിയപ്പെടുന്ന നാഷനൽ കൊമേർഷ്യൽ ബാങ്കും റിയാദ് ബാങ്കും ലയിക്കുന്നതോടെ രണ്ട് കൂട്ടരുടേയും ആസ്തികൾ കൂടി ചേർന്ന് മൊത്തം ആസ്തി 685 ശതകോടി റിയാലായി മാറും.
ലയന ചർച്ചകൾക്ക് ഇരു ബാങ്കുകളുടെയും ഡയറക്ടർ ബോർഡ് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്. ഇരുസ്ഥാപനങ്ങൾക്കും അനുയോജ്യമായ രീതിയിൽ ലയന നടപടികൾ പൂർത്തിയാക്കുമെന്നാണ് ബാങ്കുകൾ ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനകളിൽ വ്യക്തമാക്കിയത്. രാജ്യത്തെ ബാങ്കുകളുടെ മേൽനോട്ടം വഹിക്കുന്ന സാമയുടെയും ധനകാര്യ മന്ത്രാലയത്തിെൻറയും അനുമതിയോടെയായിരിക്കും ലയനം. എന്നാൽ ലയനം എന്ന് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഇരു ബാങ്കുകളിലുമുള്ള നിലവിലെ ഉദ്യോഗസ്ഥരുടെ ജോലിസുരക്ഷയെ ലയനം ഒരു നിലക്കും ബാധിക്കില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിട്ടുണ്ട്. ലയന ചർച്ചകളുടെ പുരോഗതി യഥാസമയം പുറത്തുവിടും. ബാങ്ക് ഓഹരി ഉടമകളെയും വിവരങ്ങൾ അപ്പപ്പോൾ അറിയിക്കും. നിലവിൽ നാഷനൽ കോമേഴ്സ്യൽ ബാങ്കിൽ 64.6 ശതമാനവും റിയാദ് ബാങ്കിൽ 47.7 ശതമാനവും സർക്കാർ ഓഹരികളാണ്.
പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്, പബ്ലിക് പെൻഷൻ ഏജൻസി, ജനറൽ ഓർഗനൈസേഷൻ ഫോർ സൗദി ഇൻഷുറൻസ് എന്നീ മൂന്ന് സർക്കാർ സ്ഥാപനങ്ങളാണ് ഇരു ബാങ്കുകളിലെയും ഏറ്റവും വലിയ ഓഹരി ഉടമകൾ. രാജ്യത്തെ രണ്ടു പ്രമുഖ ബാങ്കുകളുടെ ലയനം പൂർത്തിയായാൽ ഗൾഫ് രാജ്യങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ആസ്തിയുള്ള മൂന്നാമത്തെ ബാങ്കായിരിക്കും ഇത്. എന്നാൽ സൗദിയിലെ ഏറ്റവും വലിയ ബാങ്കായിരിക്കും. ആകെ ആസ്തി 685 ശതകോടി റിയാൽ. ഇതിൽ 60 ശതകോടി റിയാൽ മൂലധനമാണ്. രണ്ട് ബാങ്കുകളുടെയും കൂടി വിപണിയിലുള്ള ഒാഹരികളുടെ മൂല്യം 195 ശതകോടി റിയാൽ. വായ്പയായി പുറത്തുള്ളത് 414 ശതകോടി റിയാൽ. പുറമെ 485 ശതകോടി റിയാലിെൻറ നിക്ഷേപവുമുണ്ട്. ഇൗ കണക്കുകൾ കാണിക്കുന്നത് ഇരു ബാ-ങ്കുകളും ഒന്നാവുേമ്പാഴുള്ള സ്ഥാപനത്തിെൻറ വലിപ്പമാണ്. ബാങ്കിങ് ഭീമൻ തന്നെയായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
