‘തളരുന്ന ഇന്ത്യയെ ഉണർത്താൻ കോൺഗ്രസ്’ : സെമിനാർ സംഘടിപ്പിച്ചു
text_fieldsജിദ്ദ: കോൺഗ്രസിെൻറ 134 ാം ജന്മദിനം ജിദ്ദ ഒ.ഐ.സി.സി ആഭിമുഖത്തിൽ ആഘോഷിച്ചു. ‘തളരുന്ന ഇന്ത്യയെ ഉണർത്താൻ കോൺഗ്രസ്’ എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറ വിഷയം അവതരിപ്പിച്ചു. റീജ്യണൽ കമ്മിറ്റി അധ്യക്ഷൻ കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. സി.ഒ.ടി അസീസ്, വി.കെ റഊഫ്, പി.പി റഹീം, ഇസഹാഖ് പൂണ്ടോളി, ശിഹാബ് എടക്കര, മമ്മദ് പൊന്നാനി, ലൈല സാകിർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജോഷി വർഗീസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ സമ്മാനം വിതരണം ചെയ്തു. റുഫ്നാ ഷിഫാസ് രൂപകൽപന ചെയ്ത കേക്ക് മുൻ റീജ്യനൽ പ്രസിഡൻറ് അബ്്ദുൽ മജീദ് നഹ മുറിച്ചു. ഒ.ഐ.സി.സി സ്ഥാപക നേതാവ് അലവി ആറുവീട്ടിൽ, അബ്ബാസ് ചെമ്പൻ, സി.എം അഹമ്മദ്, നാസിമുദ്ദീൻ മണനാക്, സിമി അബ്്ദുൽ ഖാദർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു. കെ. ഷിഫാസ് ആമുഖ ഗാനം ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
