ലെവി വർധന ജനുവരി ഒന്നു മുതൽ; പഠനറിേപ്പാർട്ടിൽ പ്രതീക്ഷയർപ്പിച്ച് പ്രവാസികൾ
text_fieldsജിദ്ദ: വിദേശി ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി ജനുവരി ഒന്നുമുതല്‍ വര്‍ധിക്കും. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം സ്വദേശി,വിദേശി അനുപാതത്തിന് വിധേയമായാണ് വര്‍ധന. സ്വകാര്യ സ്ഥാപനങ്ങളില്‍ വിദേശികള്‍ക്കേര്‍പ്പെടുത്തിയ ലെവി വര്‍ധിക്കുക ജനുവരി ഒന്ന് മുതലാണ്. സൗദികളേക്കാള്‍ വിദേശികള്‍ കൂടുതലുള്ള സ്ഥാപനങ്ങളില്‍ ഒരു വിദേശിക്ക് പ്രതിമാസം 600 റിയാലാണ് ലെവി അടക്കേണ്ടത്. സ്ഥാപനങ്ങളില്‍ സൗദി ജീവനക്കാര്‍ കൂടുതലാണെങ്കില്‍ ഒരു വിദേശിക്ക് 500 റിയാല്‍ അടച്ചാല്‍ മതി. അടുത്ത വര്‍ഷവും ഇതേ അനുപാതത്തില്‍ വര്‍ധനവുണ്ടാകും. വിദേശി ജീവനക്കാര്‍ക്കൊപ്പം ഇവരുടെ ആശ്രിതര്‍ക്കും ലെവിയടക്കണം.
2017 ജൂലൈ ഒന്നു മുതലാണ് സൗദിയില്‍ ആശ്രിത ലെവി നിലവില്‍വന്നത്. ആശ്രിതര്‍ക്ക് മാസത്തില്‍ 100 റിയാലായിരുന്നു അന്ന് ലെവിസംഖ്യ. ഈ വര്‍ഷം 200 ആയിരുന്നു. ജനുവരി ഒന്നു മുതല്‍ ഇത് 300 ആകും. വിദേശികൾക്ക് മേൽ നിർബന്ധ ബാധ്യതയായ ലെവി പുനഃപരിശോധനയിൽ പഠനം നടക്കുകയാണെന്ന് സൗദി വാണിജ്യ-നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽ ഖസബി പറഞ്ഞിരുന്നു. അടുത്ത മാസം ഇതു സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍. പുനഃപരിശോധന നടക്കുന്ന കാര്യം ബ്ലൂം ബര്‍ഗാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത് നേരത്തെ വാര്‍ത്ത വിതരണ മന്ത്രാലയം നിഷേധിച്ചിരുന്നു. ഇതിന് ശേഷമാണ് വാണിജ്യ നിക്ഷേപ മന്ത്രി പുനഃപരിശോധന വാര്‍ത്ത സ്ഥിരീകരിച്ചത്. ഇതിനിടെ, ലെവി സംബന്ധിച്ച പുനഃപരിശോധന റിപ്പോര്‍ട്ടില്‍ അടുത്ത മാസം തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
