Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കിരീടാവകാശി...

സൗദി കിരീടാവകാശി പാകിസ്​താന്‍ സന്ദര്‍ശിക്കും

text_fields
bookmark_border
സൗദി  കിരീടാവകാശി പാകിസ്​താന്‍ സന്ദര്‍ശിക്കും
cancel

റിയാദ്: സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഫെബ്രുവരിയില്‍ പാകിസ്ഥാ ന്‍ സന്ദര്‍ശിക്കും. പാക് വിദേശകാര്യ മന്ത്രി ഫുആദ് ചൗദരിയാണ് ഇസ്​ലാമാബാദില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സന്ദര്‍ശനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. കിരീടാവകാശിയുടെ സന്ദര്‍ശനം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും പാകിസ്ഥാന്‍ ഇതിനുള്ള ഒരുക്കം ആരംഭിച്ചു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഇതിന് മുമ്പായി യു.എ.ഇ കിരീടാവകാശിയും പാകിസ്​താന്‍ സന്ദര്‍ശിക്കുന്നുണ്ട്. ജനുവരിയിലാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്​യാന്‍ പകിസ്​താന്‍ സന്ദര്‍ശിക്കുക. പാക് പ്രസിഡൻറ്​ ഇംറാന്‍ ഖാ​​​െൻറ സൗദി സന്ദര്‍ശനത്തി​​​െൻറ തുടര്‍ച്ചയാണ് കിരീടാവകാശിയുടെ പാക് സന്ദര്‍ശനം. ഇതോടനുബന്ധിച്ച്​ ഉഭയകക്ഷി പ്രാധാന്യമുള്ള വാണിജ്യ, സൈനിക, സാംസ്കാരിക സഹകരണ മേഖലകളിൽ ധാരണപത്രത്തിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story