ബ്ലൂ സ്റ്റാർ സോക്കർ ഫെസ്റ്റ്: സബീൻ എഫ്.സിക്ക് ഹാട്രിക് കിരീടം
text_fieldsജിദ്ദ: മൂന്നു മാസം നീണ്ട ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിെൻറ സൂപ്പർ ലീഗിൽ സബീൻ എഫ്.സി ചാമ്പ്യന്മാരായി. സെക്ക ൻറ് ഡിവിഷനിൽ ഖുർബാൻ എ.സി.സി എഫ്.സും അണ്ടർ 17 വിഭാഗത്തിൽ സ്പോർട്ടിങ് യുണൈറ്റഡും, അണ്ടർ 13 വിഭാഗത്തിൽ സോക്കർ ഫ്രീക് സും ചാമ്പ്യന്മാരായി. സൂപ്പർ ലീഗ് ഫൈനൽ ശറഫിയ ട്രേഡിങ്ങ് സബീൻ എഫ്.സി ഏകപക്ഷീയമായ മൂന്നു ഗോളിന് ബ്ലാസ്റ്റേഴ് സ് എഫ്. സിയെ പരാജയപ്പെടുത്തി. കേരള സന്തോഷ് ട്രോഫി താരം അഫ്ദൽ, സനൂജ്, സുധീഷ് മമ്പാട് എന്നിവരാണ് സബീൻ എഫ്.സിക്കു വേണ്ടി ഗോളുകൾ നേടിയത്.
അഫ്ദലിനെ മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. സെക്കൻറ് ഡിവിഷൻ ഫൈനലിൽ ഖുർബാൻ എ.സി.സി യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിനെ തോൽപിച്ചു. മത്സരത്തിൽ ഇരു ടീമുകളും ഗോൾരഹിത സമനില പാലിച്ചതിനെ തുടർന്ന് ടൈബ്രേക്കറിലൂടെയായിരുന്നു വിജയികളെ നിശ്ചയിച്ചത്. എ.സി.സി ഗോൾകീപ്പർ മുഹമ്മദ് ഇർഷാദ് മത്സരത്തിലെ മികച്ച കളിക്കാരനായി. അണ്ടർ 17 വിഭാഗത്തിൽ സോക്കർ ഫ്രീക്‌സിനെതിരെ സ്പോർട്ടിങ് യുണൈറ്റഡിെൻറ വിജയവും ടൈബ്രേക്കറിലൂടെ ആയിരുന്നു. മത്സരത്തിൽ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയായതിനെ തുടർന്നാണ് ടൈബ്രേക്കറിലൂടെ വിജയികളെ നിശ്ചയിച്ചത്. മുഹമ്മദ് ദിൽഷാദ്, ജാസിം ഷിനാസ് എന്നിവർ സ്പോർട്ടിങ് യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയപ്പോൾ, സോക്കർ ഫ്രീക്സിെൻറ ഗോളുകൾ മിൻഹാജ് റഹ്മാെൻറയും രോഹിത് രാജെൻറയും ബൂട്ടുകളിൽ നിന്നായിരുന്നു.
സ്പോർട്ടിങ് യുണൈറ്റഡ് ഗോൾ കീപ്പർ അഫ്സൽ ബഷീറിനെ മത്സരത്തിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ഇസ്മായിൽ കൊളക്കാടൻ, ഫാസിൽ കന്നിക്കൊത്, കെ.ഒ പോൾസൺ എന്നിവർ മികച്ച കളിക്കാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദലി ഫൈനൽ മത്സരങ്ങളിലെ മുഖ്യാഥിതി ആയിരുന്നു. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം പ്രസിഡൻറ് ബേബി നീലാമ്പ്ര, വി.പി മുഹമ്മദലി എന്നിവർ വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനുമുള്ള ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു. സബീൻ എഫ്.സിയിലെ അസ്‌ലം കൊണ്ടോട്ടിയെ സൂപ്പർ ലീഗിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. അസീസ് ഉപഹാരം സമ്മാനിച്ചു. സബീൻ എഫ്.സിയുടെ സനൂജ്, തൗഫീഖ്, അസ്‌ലം എന്നിവർ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർ പദവി പങ്കിട്ടു.
സെക്കൻഡ് ഡിവിഷനിൽ ഖുർബാൻ എ.സി സിയുടെ ഫദൽ, അണ്ടർ 17 വിഭാഗത്തിൽ സ്പോർട്ടിങ് യുണൈറ്റഡിെൻറ ജാസിം ഷിനാസ്, അണ്ടർ 13 വിഭാഗത്തിൽ സോക്കർ ഫ്രീക്സിെൻറ നിഹാൽ അബ്്ദുൽ അസീസ് എന്നിവർ ടോപ് സ്കോറർമാരായി. സമ്മാനദാന ചടങ്ങുകൾക്ക് ബ്ലൂസ്റ്റാർ ക്ലബ് ആക്ടിങ് പ്രസിഡൻറ് കെ.കെ യഹ്‌യ അധ്യക്ഷത വഹിച്ചു. വി.പി മുഹമ്മദലി, ബേബി നീലാമ്പ്ര, അഷറഫ് ഇരുമ്പുഴി, അസീസ് സഫിറോ, സാദിഖലി തുവൂർ, ഹാശിം കോഴിക്കോട്, ഹംസ ചോലക്കൽ, മുഹമ്മദ് ശഹ്‌രി, ഇസ്മായിൽ കൊളക്കാടൻ എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. ബ്ലൂസ്റ്റാർ ക്ലബിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ടൂർണമെൻറിനോടനുബന്ധിച്ചു കാണികളിൽ നിന്നും സമാഹരിച്ച നാലു ലക്ഷത്തോളം രൂപ നാട്ടിലെ പന്ത്രണ്ടോളം നിർധന രോഗികളുടെ ചികിത്സ സഹായമായി നൽകി. ടൂർണമെൻറ് കമ്മിറ്റി കൺവീനർ ശരീഫ് പരപ്പൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
