ഫാഷിസ്റ്റ് അധിനിവേശങ്ങൾക്കെതിരെ മതേതര കൂട്ടായ്‌മ വേണം: ഇസ്‌ലാഹി സെൻറർ സെമിനാർ
text_fieldsറിയാദ്: രാജ്യത്തിെൻറ സാംസ്‌കാരിക പൈതൃകം നശിപ്പിക്കുന്ന ഫാഷിസ്റ്റ് അധിനിവേശങ്ങളെ പ്രതിരോധിക്കാൻ മതേത ര കൂട്ടായ്‌മ രൂപപ്പെടണമെന്ന് റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിച്ച ‘നവ ഫാഷിസവും സാംസ്‌കാരിക അധിനിവേ ശങ്ങളും’ സാംസ്‌കാരിക സെമിനാർ അഭിപ്രായപ്പെട്ടു. ‘തനിമ ഒരുമ കൂട്ടായ്‌മ’ എന്ന തലക്കെട്ടിലെ കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന കാമ്പയിെൻറ ഭാഗമായി സംഘടിപ്പിച്ച സെമിനാർ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ. ഹുസൈൻ മടവൂർ ഉദ്‌ഘാടനം ചെയ്‌തു. ഇസ്‌ലാഹി സെൻറർ പ്രസിഡൻറ് കെ.ഐ അബ്ദുൽ ജലാൽ അധ്യക്ഷത വഹിച്ചു. ഫദ്‌ലുറഹ്‌മാൻ അറക്കൽ വിഷയം അവതരിപ്പിച്ചു.
ഉബൈദ് എടവണ്ണ, അഡ്വ. അനീർ ബാബു, സുബ്രഹ്മണ്യൻ, ജയൻ കൊടുങ്ങല്ലൂർ, വി.ജെ നസ്റുദ്ദീൻ, അഡ്വ. അബ്ദുൽ ഹമീദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇസ്‌ലാഹി സെൻറർ ഓർഗനൈസിങ് സെക്രട്ടറി സഅദുദ്ദീൻ സ്വലാഹി കാവന്നൂർ ചർച്ച നിയന്ത്രിച്ചു. അഡ്വ. അബ്ദുൽ ജലീൽ സ്വാഗതവും നൗഷാദ് മടവൂർ നന്ദിയും പറഞ്ഞു. അബ്‌ദുറസാഖ് സ്വലാഹി, മൂസ തലപ്പാടി, സാജിദ് കൊച്ചി, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, അബ്ദുൽ അസീസ് കോട്ടക്കൽ, റസാഖ് എടക്കര, അബ്ദുറഹ്മാൻ മദീനി, മുജീബ് ഇരുമ്പുഴി, അംജദ് അൻവാരി, നജീബ് സ്വലാഹി, കബീർ ആലുവ, അമീൻ ഒയാസിസ്, ഇക്ബാൽ വേങ്ങര, അഷ്‌റഫ് തിരുവനന്തപുരം, സകരിയ കാലിക്കറ്റ്, അബ്ദുൽ സലാം ബുസ്താനി, അഷ്‌റഫ് തലപ്പാടി, ശംസുദ്ദീൻ പുനലൂർ, ജാബിർ അഹമ്മദ്, മുജീബ് ഒതായി, ജൈസൽ പന്തല്ലൂർ, അനസ് പന്തല്ലൂർ, വാജിദ് ചെറുമുക്ക്, റഷീദ് അരീക്കോട്, അസ്‌കർ അമദാൻ, ശരീഫ് അരീക്കോട്, ടി.പി വാജിദ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
