സ്നേഹ വിരുന്നും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
text_fieldsദമ്മാം: ‘മുഹമ്മദ് നബി ജീവിതം, ദർശനം’ എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിനോടനുബന്ധിച്ച് ഐ.സി.എഫ് സൈഹാത്ത് യൂണി റ്റ് സ്നേഹ വിരുന്നും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഷാജി മതിലകം ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് പ്രൊവിൻസ് ദഅവ പ് രസിഡൻറ് ഉമർ സഖാഫി മൂർക്കനാട് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടന പ്രതിനിധികളായ നജീബ് കോഴിക്കോട്, ഇ.എം കബീർ, റെജി അഞ്ചൽ, ചന്ദ്രമോഹൻ, ദയാനന്ദൻ, സുരേഷ്, ഉല്ലാസ്, നാസർ മസ്താൻ മുക്ക്, ഹാരിസ് ജൗഹരി, റാഷിദ് കോഴിക്കോട്, ഹംസ സഅദി, ഫൈസൽ വേങ്ങാട്, ഷഫീഖ് ജൗഹരി, സ്വാദിഖ് സഖാഫി ജഫനി എന്നിവർ പങ്കെടുത്തു. സാഹൂഹ്യ രംഗത്തെ സേവനത്തിന് ഷാജി മതിലകത്തെ ആദരിച്ചു.
സൗജന്യ മെഡിക്കൽ ക്യാമ്പ് നജീബ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. മദ് ലൂഹ് മെഡിക്കല്‍ സെൻററിലെ ഡോ. അബുലേഷ് ഖാൻ, ഷംസീർ കുറ്റ്യാടി, ബിനു സെബാസ്റ്റ്യൻ തുടങ്ങിയവർ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അസൈനാർ അധ്യക്ഷത വഹിച്ചു. ശരീഫ് അൽഹസനി പ്രാർഥന നിർവഹിച്ചു. റഫീഖ് കാന്തപുരം, അലവി മഞ്ചേരി, മുസ്തഫ പാലാഴി, ഷഫീർ കാന്തപുരം, അബ്ബാസ്, സൈനു ഇയ്യാൽ, മാലിക് പെരുമണ്ണ, മുഹമ്മദലി ഐലക്കാട് എന്നിവർ പടിപാടികൾക്കു നേതൃത്വം നൽകി. അബ്ദുല്ല കാന്തപുരം സ്വാഗതവും ഫാറൂഖ് മുസ്ല്യാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
