യന്ത്രമനുഷ്യന് സർക്കാർ ജോലി
text_fieldsറിയാദ്: സൗദി സര്‍ക്കാര്‍ സേവനത്തിലെ ആദ്യ റൊബോട്ട് വിദ്യാഭ്യാസ മന്ത്രി ഡോ. അഹമദ് ബിന്‍ മുഹമ്മദ് അല്‍ഈസ പൊ തുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ പ്രഫഷനല്‍ ട്രെയിനിങ് അതോറിറ്റിയുടെ ആസ്ഥ ാനത്ത് ഞായറാഴ്ച നടന്ന പരിപാടിയിലാണ് മന്ത്രി റൊബോട്ട് സേവനം ഉദ്ഘാടനം ചെയ്തത്. ‘ടെക്നിഷ്യന്‍’ എന്ന പേരിലുള്ള റൊബോട്ട് കസ്റ്റമര്‍ സര്‍വീസ് മേഖലയിലാണ് സേവനമനുഷ്ഠിക്കുക. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും അനുബന്ധ സ്ഥാപനങ്ങളുടെയും സേവനങ്ങളെ വിലയിരുത്താന്‍ റൊബോട്ട് ഉപകരിക്കും.
ട്രെയിനിങ് അതോറിറ്റിയുടെ സന്ദേശങ്ങള്‍ പൊതുജനങ്ങൾക്കെത്തിക്കാനുള്ള ഓണ്‍ലൈന്‍ സേവനവും െറാബോട്ട് വഴിയാണ് നടക്കുക. വിദ്യാഭ്യാസ മന്ത്രിയും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ട്രെയിനിങ് അതോറിറ്റി പ്രസിഡൻറ് ഡോ. അഹമദ് ബിന്‍ ഫഹദ് അല്‍ഫുഹൈദും ഉദ്ഘാടന പരിപാടിയില്‍ സംബന്ധിച്ചു. സര്‍ക്കാര്‍ സേവന നിലവാരം ഉയര്‍ത്തുന്നതിെൻറ ഭാഗമായാണ് ഇലക്ട്രോണിക് രീതി കൂടുതല്‍ അവലംബിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഷന്‍ 2030 െൻറ ഭാഗമായാണ് പദ്ധതി . വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്ന യുവതീയുവാക്കള്‍ക്ക് ഇത്തരം സേവനങ്ങള്‍ കൂടുതല്‍ ഉപകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
