‘പ്രവാസി’ വിൻറർകപ്പ് ട്രോഫി പുറത്തിറക്കി
text_fieldsറിയാദ്: പ്രവാസി സാംസ്കാരിക വേദി സ്പോർട്സ് ക്ലബ്ബിെൻറ രണ്ടാമത് പ്രവാസി വിൻറർ കപ്പ് ക്രിക്കറ്റ് ടൂർണമെൻ റിെൻറ ‘ട്രോഫി’ പുറത്തിറക്കി. മലസ് അൽമാസ് ഓഡിറ്റോറിത്തിൽ നടന്ന ചടങ്ങിൽ സ്പോർട്സ് വിഭാഗം കോഓഡിനേറ്റർ എം.കെ ഹാരിസ് അധ്യക്ഷത വഹിച്ചു. ജരീർ മെഡിക്കൽ സെൻറർ അഡ്മിൻ മാനേജർ സി.കെ ഫാഹിദ്, ടാസ് ആൻഡ് ഹാംജിത് ഡയറക്ടർ മുഹമ്മദ് അസ്‌ലം എന്നിവർ ചേർന്ന് ട്രോഫികളുടെ പ്രകാശനം നിർവഹിച്ചു. ക്രിക്കറ്റ് ക്ലബ് കൺവീനർ ഷഹ്ദാൻ ചാത്തമംഗലം സ്വാഗതവും ടൂർണമെൻറ് കൺവീനർ ജൂബിത് ദേവസ്സിക്കുട്ടി നന്ദിയും പറഞ്ഞു. വിൻറർ കപ്പ് ലക്കി കൂപൺ ആദ്യ വിൽപന പ്രവാസി പ്രസിഡൻറ് സാജു ജോർജ് റിയാദ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ഷൗക്കത്തിന് നൽകി നിർവഹിച്ചു.
ടൂർണമെൻറിൽ 32 ടീമുകൾ പങ്കെടുക്കും. റിയാദ് എക്സിറ് 18 ലെ കെ.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച മത്സരങ്ങൾ ആരംഭിക്കും. ക്ലബ് മാനേജർ സാം മാത്യൂ ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകളെ സദസിന് പരിചയപ്പെടുത്തി. മിഥുൻ മോഹൻ, അജ്മൽ മുക്കം എന്നിവർ ചേർന്ന് ടൂർണമെൻറ് ഫിക്സ്ചർ പുറത്തിറക്കി. പ്രവാസി എക്സിക്യൂട്ടീവ് അംഗം ദിലീപ് ജി. കൃഷ്ണയുടെ നേതൃത്വത്തിൽ സദസിനായി സ്പോർട്സ് ക്വിസ് മത്സരം നടന്നു. സാജു ജോർജ്, സലിം മാഹി, നൗഷാദ് വേങ്ങര എന്നിവർ സംസാരിച്ചു. മുഹമ്മദ് ദിൽഷാദ്, ഫിറോസ് കുനിയിൽ എന്നിവരുടെ നേത്രത്വത്തിൽ സംഗീത നിശ അരങ്ങേറി. ക്വിസ് മത്സരത്തിൽ ആഷസ്, ട്രാവൻകൂർ സി.സി, എസ്.ആർ.സി.സി, പ്രവാസി റൈഡേഴ്‌സ് എന്നീ ടീമുകൾ വിജയികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
