ആരോഗ്യബോധവത്കരണ പരിപാടി
text_fieldsജിദ്ദ: സമീകൃത ആഹാരങ്ങളിലേക്ക് മടങ്ങുകയും അത് ശീലമാക്കുകയും ചെയ്യലാണ് മനുഷ്യെൻറ ആരോഗ്യത്തിന് ഏറ്റവും ഗുണകരമെന്ന് ഡോ. മുഹമ്മദ് ഹാരിസ് പറഞ്ഞു. ഫോക്കസ് സൗദി ജിദ്ദ ചാപ്റ്റർ ‘പ്രവാസികളും ആരോഗ്യ പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ നടത്തിയ ആരോഗ്യ ബോധവത്കരണ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഉറക്കവും ഭക്ഷണവും ചിട്ടപ്പെടുത്തി മാനസിക ആരോഗ്യം ശക്തിപ്പെടുത്തുന്നതോടെ ശാരീരിക ആരോഗ്യം നിലനിർത്താൻ സാധിക്കുമെന്നും ജീവിത ശൈലി രോഗങ്ങൾക്ക് എൽ.സി.എച്ച്.എഫ് തുടക്കത്തിൽ വലിയ ആശ്വാസം നൽകുമെങ്കിലും ഭാവിയിൽ വലിയ തോതിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയേക്കാമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചനകൾ എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുബാറക് അരീക്കാട് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
