അറബി മാനവികതക്ക് ദിശാബോധം നൽകിയ ഭാഷ ^ശൈഖ് മാജിദ് അല്‍മാലികി
text_fieldsറിയാദ്: അറബിഭാഷ മാനവികതക്ക് ദിശാബോധം നൽകിയ ഖുർആൻ അവതരിച്ച ഭാഷയാണെന്നും അറബി ഭാഷാപഠനത്തിന് വിദ്യാർഥികൾ മുഖ് യ പ്രധാന്യം നല്‍കണമെന്നും ശൈഖ് മാജിദ് അൽമാലികി അഭിപ്രായപ്പെട്ടു. റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെൻററിന് കീഴിൽ പ ്രവർത്തിക്കുന്ന സലഫി മദ്റസ സംഘടിപ്പിച്ച അറബി ഭാഷാദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 45ാമത് അന്താരാഷ്ട്ര അറബി ഭാഷദിനാഘോഷത്തിെൻറ ഭാഗമായി മദ്റസ വിദ്യാർഥികൾക്കായി അറബി കൈയെഴുത്ത്, അറബി വായന, പോസ്റ്റർ ഡിസൈൻ, അറബി പദനിർമാണം, ക്വിസ് തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മദ്റസ പ്രിൻസിപ്പൽ സഅദുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി മുഖ്യപ്രഭാഷണം നടത്തി.
മത്സരങ്ങൾക്ക് അംജദ് അൻവാരി, നാസർ മാഷ്, ഹാഫിദ് ഫദുലുറഹ്മാൻ, ഹസീന കോട്ടക്കൽ, റജീന കണ്ണൂർ, റുക്സാന, ഷാനിദ, ഷാഹിന, താജുന്നീസ, റസീന, റജീന, ഷാഹിന, റംല, സമീന എന്നിവർ നേതൃത്വം നൽകി. ആതിഫ് ബുഖാരി സ്വാഗതവും മുജീബ് ഇരുമ്പുഴി നന്ദിയും പറഞ്ഞു.
വിവിധ മത്സര വിജയികൾ: അജ്മൽ സുലൈമാൻ, മുഫാസ്, മിഷാൽ, ബിലാൽ, ഹാനി അബൂബക്കർ (പദ നിർമ്മാണം); മുഹമ്മദ് ഷാൻ, മിഷാൽ, ഷാഹിൻ, മുഹമ്മദ് ഹിശാം, അഫ്ഷിൻ (കാലിഗ്രഫി), ആയിഷ സൈബ, ആതിഫ് അസീം, ഹന ഇസ്മാഈൽ (കളറിങ്), റിസ സമീർ, താനിയ നാസർ, സുമയ്യ, സഫിയ ഷിജു, മുഹ്സിന ദാവൂദ്, തമന്ന സുജീബ് (കൈയ്യെഴുത്ത്); ഫാതിമ നസ്റിൻ, ആമിന ത്വാഹ (ചിത്രരചന); നേഹ സഫിയ്യ, റീഹാൻ, ആയിഷ സൈബ, നിംറ നസ്റിൻ, നിഹ്ല ഉസ്മാൻ, റജ്വ, ഹലീമ ജബിൻ (വായന).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
