Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമിനിബസ്​ മറിഞ്ഞ്​...

മിനിബസ്​ മറിഞ്ഞ്​ വിദ്യാർഥി മരിച്ചു

text_fields
bookmark_border
മിനിബസ്​ മറിഞ്ഞ്​ വിദ്യാർഥി മരിച്ചു
cancel

മദീന: സ്​കൂൾ മിനി ബസ്​ മറിഞ്ഞ്​ ഒരു വിദ്യാർഥി മരിക്കുകയും ഏഴ്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. മദീന ഹിജ്​ റ ഡിസ്​ട്രിക്​റ്റിലെ ടൗൺ ഷിപ്പിലാണ്​ സംഭവം. വ്യാഴാഴ്​ച രാവിലെയാണ്​ വിദ്യാർഥികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്​. വിവരമറിഞ്ഞ്​ അഞ്ച്​ യൂനിറ്റ്​ ആംബുലൻസുകൾ സ്​ഥലത്തെത്തിയതായി മദീന റെഡ്​ക്രസൻറ്​ വക്​താവ്​ ഖാലിദ്​ അൽ സഹ്​ലി പറഞ്ഞു. എട്ട്​ വിദ്യാർഥികളാണ്​ അപകടത്തിൽപ്പെട്ടത്​. ഇതിലൊരാൾ സംഭവ സ്​ഥലത്ത്​ മരിച്ചു. നാല്​ പേരുടെ പരിക്ക്​ ഗുരുതരമാണ്​. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വക്​താവ്​ പറഞ്ഞു. അതേ സമയം, മദീനയിൽ അപകടത്തിൽപ്പെട്ട വാഹനം രക്ഷിതാക്കൾ ഏർപ്പാട്​ ചെയ്​ത ബസാണെന്നും വിദ്യാഭ്യാസ വകുപ്പിന്​ കീഴിലെ ഒൗദ്യോഗിക ബസുകളിൽപെട്ടതല്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story