ജനാദിരിയയിൽ ഇനി ആഘോഷ നാളുകൾ; പൈതൃകോത്സവത്തിന് കൊടിയേറി
text_fieldsറിയാദ്: സൗദിയുടെ ദേശീയ പൈതൃകോത്സവത്തിന് ജനാദിരിയ ഗ്രാമത്തില്‍ തുടക്കമായി. വിദേശ പ്രതിനിധികളും മറ്റ് പ്രമ ുഖരും സംബന്ധിച്ച ചടങ്ങിൽ സല്‍മാന്‍ രാജാവ് മേള ഉദ്ഘാടനം ചെയ്തു. ഒട്ടക ഒാട്ട മത്സരത്തോടെയാണ് മേളക്ക് ഒൗപചാ രിക തുടക്കമായത്. ഇന്തോനേഷ്യയാണ് ഇത്തവണ അതിഥി രാജ്യം.
ജനാദിരിയയിെലത്തിയ രാജാവിനെ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദു റഹ്മാൻ ബിൻ അബ്ദുൽ അസീസ്, ജനാദ്രിയ ഫെസ്റ്റ് ഉന്നതാധികാര സമിതി ചെയർമാനും നാഷനൽ ഗാർഡ് മന്ത്രിയുമായ ഖാലിദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ്, നാഷനൽ ഗാർഡ് സഹമന്ത്രിയും ജനാദ്രിയ ഫെസ്റ്റ് ജനറൽ സൂപർ വൈസറുമായ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹമദ് അൽ ജാബിർ അൽ സബാഹ്, ബഹ്റൈൻ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ ഇസ അൽഖലീഫ, യു.എ.ഇ വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സൈദ് അൽ നഹ്യാൻ, ഒമാൻ പ്രതിനിധി ശിഹാബ് ബിൻ താരിഖ്് അൽ സെയ്ദ് എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.
ജനുവരി ഒമ്പത് വരെ സൗദിയുടെ കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും. കുടുംബങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവരെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികള്‍ ജനാദിരിയയില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 50 ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കും. സൗദിയുടെ 13 മേഖലകളുടെയും വിവിധ മന്ത്രാലയങ്ങളുടെയും പ്രമുഖ കമ്പനികളുടെയും സ്റ്റാളുകള്‍ പ്രദര്‍ശനത്തിനുണ്ടാവും. സാംസ്കാരിക നായകര്‍, കവികള്‍, ഗായകര്‍, കലാകാരന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് പരിപാടികളും അരങ്ങേറും. അതിഥി രാജ്യമായ ഇന്തോനേഷ്യ സംഘം ഒരുക്കുന്ന പരിപാടികളും ആഘോഷത്തിെൻറ ഭാഗമായി നടക്കും. ഇരു രാജ്യങ്ങളുടെയും കലാസാംസ്കാരിക പരിപാടികളുടെ വിനിമയം കൂടിയാകും മേള. യു.എ.ഇ, ബഹ്റൈന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയായിരുന്നു അതിഥിരാജ്യം. ഇന്ത്യക്കാരുൾപെടെ നൂറ് കണക്കിന് വിദേശികൾ ഇത്തവണയും പൈതൃകമേള ആസ്വദിക്കാനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
