Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യയിൽ നിന്ന്​...

ഇന്ത്യയിൽ നിന്ന്​ മനുഷ്യക്കടത്ത്​ ഗണ്യമായിക്കുറഞ്ഞു -അംബാസഡർ

text_fields
bookmark_border
ഇന്ത്യയിൽ നിന്ന്​ മനുഷ്യക്കടത്ത്​ ഗണ്യമായിക്കുറഞ്ഞു -അംബാസഡർ
cancel

ദമ്മാം: ഇന്ത്യയിൽ നിന്ന്​ സൗദിയിലേക്കുള്ള അനധികൃത മനുഷ്യക്കടത്തിന്​ തടയാൻ സാധിച്ചതായി അംബാസഡർ അഹമ്മദ്​ ജാവ േദ്. ദമ്മാം തീരത്തണഞ്ഞ ഇന്ത്യൻ കോസ്​റ്റ്​ഗാർഡ്​ കപ്പലായി ‘വിക്ര’ മിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായ ിരുന്നു അദ്ദേഹം. എംബസിയുടെ മുന്നിൽ നിത്യവും വന്നിരുന്ന സങ്കീർണമായ പ്രശ്​നമായിരുന്നു സൗദിയിലെത്തുന്ന ഇന്ത്യൻ വീട്ടു​േവലക്കാരുടെ പരാതികൾ. ഇതി​​​െൻറ വേരുകൾ അന്വേഷിച്ച്​ ചെല്ലു​േമ്പാൾ ഇന്ത്യയിൽ നിന്ന്​ വീട്ടുവേലക്കാരെ കൊണ്ടു വരുന്നതിന്​ കൃത്യമായ മാർഗ രേഖകൾ രൂപപ്പെടുത്തിയിട്ടും അതിനെ മറികടന്ന്​ അനധികൃത മാർഗത്തിലൂടെ എത്തിയവരായിരുന്നു അധികവും. കുറുക്കുവഴി തേടുന്ന റിക്രൂട്ട്​മ​​െൻറ്​ കമ്പനികൾ മറ്റ്​ രാജ്യങ്ങൾ വഴി സ്​ത്രീകളെ സൗദിയിൽ എത്തിച്ച്​ ആളുകൾക്ക്​ കൈമാറ്റം ചെയ്​തു കൊണ്ടിരുന്നു.

50 പേരിലധികം ഒരേ സമയം അഭയ കേന്ദ്രത്തിൽ എത്തുന്ന അവസ്​ഥ വരെ ഉണ്ടായിരുന്നു. നാട്ടിൽ നിന്ന്​ യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെ എത്തുന്ന സ്​ത്രീകളാണ്​ ഇവരുടെ കെണിയിൽ പെട്ടിരുന്നത്​. ​ഇത്തരം കേസുകൾ വ്യാപകമായതോടെ താൻ തന്നെ പ്രത്യേക താൽപര്യമെടുത്ത്​ നിത്യവും റിപ്പോർട്ടുകൾ ശേഖരിച്ച്​ ബദൽ മാർഗങ്ങൾ ആസൂത്രണം ചെയ്​തതായും അദ്ദേഹം പറഞ്ഞു. നിലവിൽ അഞ്ച്​ സ്​ത്രീകൾ മാത്രമേ അഭയ കേന്ദ്രത്തിൽ ഉള്ളൂ. വീട്ടുവേലക്കാരുടെ വിസാനടപടികൾ സങ്കീർണമാണ്​ എന്നായിരുന്നു പരാതി. ഇപ്പോൾ ഇ മൈഗ്രേറ്റ്​ സംവിധാനം വഴി നടപടികൾ എളുപ്പം പൂർത്തിയാക്കാൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിലെ മൽസ്യത്തൊഴിലാളികൾ ജോലിക്കിടയിൽ അറിയാതെ കടലി​​​െൻറ അതിരുകൾ ഭേദിച്ച്​ പോവുകയും മറ്റ്​ രാഷ്​ട്രങ്ങളുടെ സുരക്ഷാസേനയുടെ പിടിയിലാവുകയും ചെയ്യുന്ന സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്​ എംബസിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്​ ലൈൻ സ​​െൻറർ ആരംഭിച്ചിട്ടുണ്ട്​. ഏത്​ ഇന്ത്യൻ പ്രവാസിക്കും ഇൗ നമ്പറിൽ വിളിച്ച് സഹായം തേടാമെന്നും അദ്ദേഹം പറഞ്ഞു. ലെവി വ്യവസ്​ഥ ഇടത്തരക്കാരായ നിരവധി ഇന്ത്യൻ കുടുംബങ്ങളുടെ മടങ്ങിപ്പോക്കിന്​ കാരണമായാതായി അദ്ദേഹം പറഞ്ഞു.

നിതാഖാത്ത് കാലത്തെ പൊതുമാപ്പ്​ ഇളവിൽ 80,000 ഇന്ത്യക്കാരാണ്​ മടങ്ങിയത്​. എന്നാൽ ലക്ഷക്കണക്കിന്​ ആളുകൾക്ക്​ ജോലി ക്രമപ്പെടുത്താൻ ഇൗ കാലം സഹായിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയും സൗദിയും തമ്മിൽ എല്ലാ മേഖലയിലും ബന്ധം കൂടുതൽ ദൃഢമാവുകയാണ്​. നിയമവും, അച്ചടക്കവും പാലിക്കുന്ന ഏറ്റവും വലിയ പ്രവാസി സമൂഹമാണ് സൗദിയിലെ ഇന്ത്യക്കാരെന്നും അദ്ദേഹം പറഞ്ഞു. പ്രതിവർഷം 1,75,000 ഇന്ത്യൻ ഹാജിമാരാണ്​ സൗദിയിലെത്തുന്നത്​. ഇന്ത്യയുടെ ടൂറിസ്​റ്റ്​ മേഖലകളിലേക്കും സൗദികളുടെ ഒഴുക്ക്​ ആരംഭിച്ചിട്ടുണ്ട്​. മെഡിക്കൽ റിസർച്ച്​, പുതിയ വ്യവസായ സാധ്യതകൾ, വ്യാപാരം,അടിസ്​ഥാന വികസനം, പ്രതി​േരാധ സഹകരണം, മിലിട്ടറി പരിശീലനം എന്നിവയിൽ ഇന്ത്യയും സൗദിയുമായി ഏറ്റവും നല്ല ബന്ധമാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story