Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസന്ദർശക വിസയിൽ എത്തിയ...

സന്ദർശക വിസയിൽ എത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
സന്ദർശക വിസയിൽ  എത്തിയ മലപ്പുറം  സ്വദേശി ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: സന്ദർശക വിസയിൽ ജിദ്ദയിൽ എത്തിയ മലപ്പുറം കാവനൂർ ഇരിവേറ്റി സ്വദേശി കൈനോട്ട് ആലിക്കുട്ടി മാസ്​റ്റർ (58) ഹൃ ദയാഘാതത്തെ തുടർന്ന് നിര്യാതനായി. മഞ്ചേരി എച്ച്​.എം.വൈ.എച്ച്​.എസ്​.എസിലെ ഹിന്ദി അധ്യാപകനായിരുന്നു. ഉംറ നിർവഹിച്ചു മദീന സന്ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ജിദ്ദയിലെ ആശുപത്രിയിലേക്ക്​ പോകു​ന്നതിനിടെയാണ്​ മരണം. ഇരുപത് ദിവസം മുമ്പാണ് ഭാര്യ ഖദീജ ടീച്ചറോടൊപ്പം എത്തിയത്. ഫാസിൽ, ഡോ. ശുഹൈൽ (ബാബ് മക്ക ഹിബ ക്ലിനിക്​), സാലിഹ് (കുവൈത്ത്​) എന്നിവർ മക്കളാണ്​. സഹോദരൻ ഹംസ ജിദ്ദയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story