പ്രളയകാലത്തെ രക്ഷാ പ്രവർത്തനങ്ങളുടെ വീര സ്മരണകളുമായി കേണൽ ശശി കാന്ത്
text_fieldsദമ്മാം: സൗഹൃദ സന്ദർശനത്തിന് ദമ്മാമിലെത്തിയ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലിലിരുന്ന് ലെഫ്. കേണൽ ശശികാന് ത് വാഖ്ഡെ കേരളത്തിലെ പ്രളയകാലത്തെ രക്ഷാ ദൗത്യത്തിെൻറ ഒാർമകൾ പങ്കുവെച്ചു. അന്ന് തുരുത്തിൽ നാലു ദിവസം ഒറ്റപ്പെട്ടുപോയ നവജാത ശിശുവടക്കമുള്ള കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തിയ‘ ഒാപറേഷൻ വാട്ടർ ബേബി’ എന്ന ദൗത്യത്തിന് നേതൃത്വം െകാടുത്ത ധീരജവാനാണ് കേണൽ ശശികാന്ത്. അന്ന് ദേശീയ മാധ്യമങ്ങളടക്കം ഇൗ സംഭവം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. മഹാരാഷ്ട്ര സ്വദേശിയാണ് ഇദ്ദേഹം. ആ കാലം എനിക്ക് മറക്കാനാവില്ല, കേണൽ പറഞ്ഞു തുടങ്ങി.. അന്ന് കേരളത്തിെൻറ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും രക്ഷാ പ്രവർത്തനങ്ങളുമായി ഞങ്ങൾ എത്തിയിരുന്നു. ആഗസ്ത് 12 ന് കൊച്ചിയിൽ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ പെങ്കടുത്തു കൊണ്ടിരിക്കുേമ്പാഴാണ് അടിയന്തര സന്ദേശം എത്തുന്നത്.
ഇടുക്കിയിൽ അണക്കെട്ട് തുറന്ന് വിട്ടതിനെ തുടർന്ന് അനിയന്ത്രിതമായി ജലനിരപ്പ് ഉയരുന്നതിനാൽ രക്ഷാ പ്രവർത്തനങ്ങൾക്കായി എത്തിച്ചേരണം എന്നായിരുന്നു സന്ദേശം. അരമണിക്കൂറിനകം 20 പേരടങ്ങുന്ന മുങ്ങൽ വിദഗ്ധരുമായി ശശികാന്ത് ഇടുക്കിയിലേക്ക് പുറപ്പെട്ടു. ഹെലികോപ്ടറുകൾക്ക് എത്തിപ്പെടാൻ സാധിക്കാത്ത ഇടങ്ങളിൽ കുടുങ്ങിപ്പോയവരെ പേമാരിയിൽ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിൽ കുറുകെ നീന്തിയും, തുഴഞ്ഞും രക്ഷപ്പെടുത്തി. നാലു ദിവസത്തെ രാപ്പകൽ നീണ്ട ദൗത്യത്തിൽ 200 ലധികം ആളുകളെ രക്ഷപ്പെടുത്തി. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും, രോഗികളെ ആശുപത്രിയിലേക്കും മാറ്റിയ ശേഷം വിശ്രമിക്കുേമ്പാഴാണ് നവജാത ശിശുവടക്കം കുടുംബം നാലു ദിവസമായി കുടുങ്ങിക്കിടക്കുന്ന വാർത്തയുമായി ഉദ്യോഗസ്ഥർ എത്തിയത്. ശിശുവിെൻറ ജീവൻ രക്ഷിക്കൽ അതി പ്രധാനമായതിനാൽ ഒപറേഷൻ വാട്ടർ ബേബിയെന്ന് ദൗത്യത്തിന് പേരും കൊടുത്തു.
രാത്രി 10.30 ഒാടെ ആരംഭിച്ച ദൗത്യം ഏറെ ശ്രമകരമായിരുന്നു.
ബോട്ട് പലപ്പോഴും ചെളിയിൽ കുടുങ്ങി. കുത്തൊഴുക്കിൽ ഗതിമാറി ഒഴുകി. രാത്രി 2.30 ഒാടെ അവിടെെയത്തുേമ്പാൾ കുടുംബത്തിെൻറ സ്ഥിതി പരിതാപകരമായിരുന്നു. നാലു ദിവസമായി വെള്ളവും ഭക്ഷണവും കിട്ടാതെ കുടുങ്ങിക്കിടക്കുകയായിരുന്നു അവർ. ഇവരെ സുരക്ഷിതമായി എത്തിക്കാൻ പകൽ വെളിച്ചമാണ് ആവശ്യമെന്നതിനാൽ പ്രാഥമിക ശുശ്രൂഷ നൽകി നേരം പുലരുന്നതുവരെ കാത്തിരുന്നു. ആറ് അംഗ സംഘത്തെ ബോട്ടിൽ കയറ്റി തിരികെ കൊണ്ടുവരുേമ്പാൾ ചേറിൽ പുതഞ്ഞ ബോട്ട്. അവരെ ബോട്ടിലിരുത്തി സംഘം ചുമന്നു. ഒടുവിൽ സുരക്ഷിതമായി ആശുപത്രിയിൽ എത്തിക്കുേമ്പാൾ ആ അമ്മ പറഞ്ഞ വാക്കുകൾ ഇന്നും കേണലിെൻറ കാതുകളിലുണ്ട്. ‘നിങ്ങൾ വന്നിരുന്നില്ലെങ്കിൽ ഞങ്ങൾ മരിച്ചുപോയേനെ... നിങ്ങൾ രക്ഷിച്ച ഇൗ കുഞ്ഞ് വലുതാവുേമ്പാൾ അവനെ ഞാനൊരു പട്ടാളക്കാരനാക്കും’...ഒരു ജവാൻ എന്ന അർഥത്തിൽ അഭിമാനം തോന്നുന്നത് ഇത്തരം ദൗത്യങ്ങൾ പൂർത്തിയാക്കുേമ്പാഴാണന്ന് വിനയം നിറഞ്ഞ ചിരിയോടെ കേണൽ ശശികാന്ത് പറഞ്ഞു. ഇന്ത്യൻ കരസേനയിൽ നിന്ന് ഡെപ്യൂേട്ടഷനിൽ കോസ്റ്റ് ഗാർഡിൽ എത്തിയ ഉദ്യോഗസ്ഥനാണ് കേണൽ ശശികാന്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
