Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമത ഭൗതിക വിദ്യാഭ്യാസ...

മത ഭൗതിക വിദ്യാഭ്യാസ സമന്വയം കാലഘട്ടത്തിെൻറ അനിവാര്യത -പ്രഫ. അബ്​ദുൽ ഹകീം ഫൈസി ആദൃശ്ശേരി

text_fields
bookmark_border
മത ഭൗതിക വിദ്യാഭ്യാസ സമന്വയം കാലഘട്ടത്തിെൻറ അനിവാര്യത -പ്രഫ. അബ്​ദുൽ ഹകീം ഫൈസി ആദൃശ്ശേരി
cancel

ജിദ്ദ: മൂല്യബോധമുള്ള തലമുറയെ സൃഷ്​ടിക്കാൻ മത ഭൗതിക വിദ്യാഭ്യാസ സമന്വയത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന ്നും അത് കാലഘട്ടത്തി​​​െൻറ അനിവാര്യതയാണെന്നും പ്രമുഖ പണ്ഡിതനും കോ^ഒാർഡിനേഷൻ ഓഫ് ഇസ്​ലാമിക് കോളേജ്​ മുഖ്യ സാരഥിയുമായ പ്രഫ. അബ്​ദുൽ ഹകീം ഫൈസി ആദൃശ്ശേരി. മുസ്​ലിം വേൾഡ് ലീഗി​​​െൻറ ആഭിമുഖ്യത്തിൽ മക്കയിൽ നടന്ന അന്താരാഷ ്്ട്ര ഇസ്​ലാമിക സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ ത്തോട് സംസാരിക്കുകയായിരുന്നു. വംശീയവും വിഭാഗീയവുമായ ചിന്തകൾക്കും സംഘർഷങ്ങൾക്കും അറുതിവരുത്തി മുസ്​ലിംകൾക്കും ഇസ്​ലാമിക ചിന്താധാരകൾക്കുമിടയിൽ ഐക്യം സൃഷ്​ടിക്കാൻ ആഹ്വാനം ചെയ്യുന്നതായിരുന്നു റാബിത്വ സമ്മേളന പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു.

ഇതി​​െൻറ ഭാഗമായി ആഗോള പ്രശ്നങ്ങളിൽ ഇസ്​ലാമിക കാഴ്ചപ്പാട് അവതരിപ്പിക്കാൻ ഒരു സമിതി ഉണ്ടാക്കേണ്ടതി​​െൻറ ആവശ്യകത സമ്മേളനത്തിൽ ഉയർന്നു വന്നു. വരണ്ട തർക്ക വിതർക്കങ്ങളിൽ നിന്നും വിട്ടുനിൽക്കാനും വ്യത്യസ്​ത മദ്ഹബുകളെ പഴിചാരാതിരിക്കാനും ശ്രദ്ധിക്കണമെന്നും സമ്മേളനം മുസ്​ലിംകളെ ഉണർത്തി. അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണ്. പക്ഷെ അതി​​െൻറ പേരിൽ വൈരവും പാർശ്വവൽകരണവും പാടില്ല. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ 1985^ൽ 32 ഏക്കർ സ്​ഥലത്ത് തുടക്കം കുറിച്ച മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് കൊണ്ടുള്ള വാഫി പാഠ്യപദ്ധതിക്ക് സമൂഹത്തിൽ നല്ല സ്വീകാര്യതയാണ് ലഭിച്ച്കൊണ്ടിരിക്കുന്നത്​. കേരളത്തിലുടനീളം 81 സ്​ഥാപനങ്ങളിലായി 6000 ത്തിൽ പരം വിദ്യാർഥി വിദ്യാർഥിനികൾ ഈ കോഴ്​സ്​ പഠിക്കുന്നുണ്ടെന്നത് പ്രതീക്ഷക്ക് വക നൽകുന്നു. സമാന പാഠ്യപദ്ധതിയിൽ പെൺകുട്ടികൾക്കും പ്രത്യേകം വിദ്യാഭ്യാസം നൽകി വരുന്നുണ്ട്. വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തി​​െൻറ വളർച്ചക്കാവശ്യമായ എല്ലാ ഘടകങ്ങളും വാഫി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ നിർബന്ധ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും വിദ്യാർഥികൾ പങ്കാളികളാവേണ്ടതുണ്ട്. പത്താം ക്ലാസ്​ പാസായ വിദ്യാർഥികളെ പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ നൽകുന്നത്. എട്ട് വർഷത്തെ ബിരുദ ബിരുദാനന്തര കോഴ്​സാണ് നൽകുന്നത്. അലിഗഢ്​, ജാമിഅഃ മില്ലിയ സർവ കലാശാലകൾ സ്​ഥാപനത്തെ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിനനുസൃതമായി പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനെ കുറിച്ച ചർച്ചകൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കുട്ടികളുടെ സർഗാത്​മക കഴിവുകൾ വികസിപ്പിക്കുന്നതി​​െൻറ ഭാഗമായി എല്ലാ വർഷവും വാഫി ഫെസ്​റ്റും സംഘടിപ്പിച്ച് വരാറുണ്ട്. മുസ്​ലിം കമ്മ്യൂണിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിലും കയ്​റോ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ലീഗ് ഓഫ് ഇസ്​ലാമിക് യൂനിവേഴ്സിറ്റിസി​​​െൻറ ഉന്നതാധികാര സമിതിയിലും പ്രഫ.അബ്​ദുൽ ഹകീം ഫൈസി ആദൃശ്ശേരി അംഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story