Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമരുഭൂമിയുടെ വരദാനമായി...

മരുഭൂമിയുടെ വരദാനമായി ഫഖഅ കിഴങ്ങ്​ വന്നുതുടങ്ങി

text_fields
bookmark_border
മരുഭൂമിയുടെ വരദാനമായി ഫഖഅ കിഴങ്ങ്​ വന്നുതുടങ്ങി
cancel

ദമ്മാം: മരുഭൂവാസികൾക്ക്​ അമൃതായി പ്രകൃതി കനിഞ്ഞു നൽകിയ ഫഖഅ കിഴങ്ങുകൾ പുതുകാല അനുഭവമായി ഇത്തവണയും വന്നു തുട ങ്ങി. പഴയ കാലജീവിതത്തി​​​​െൻറ രുചി ഒാർമകൾ പകരുന്ന ഇത്​ സൗദികൾക്ക്​ പ്രിയം നിറഞ്ഞതാണ്​. ഇടിമിന്നലോടുകൂടി മഴ പെയ്​താൽ മാത്രം മരുഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതാണ്​ ഇത്​. വേരുകൾ പോലുമില്ലാതെ പെ​െട്ടാന്നുരു ദിനം കൂണു പോല െ പ്രത്യക്ഷപ്പെടുന്ന ഇതിനെ പ്രകൃതിയുടെ അൽഭുത പ്രതിഭാസമായി സൗദികൾ കണക്കാക്കുന്നു. ചില മരുഭൂപ്രദേശങ്ങളിൽ മാത്രമാണ്​ ഇത്​ കാണപ്പെടുന്നത്​. നാരിയ, ഹഫർ അൽ ബാത്വിൻ എന്നിവിങ്ങളിലാണ്​ കൂടുതൽ ലഭിക്കുന്നത്​. ഹസ്സയിലും, ബുറൈദയിലുമൊക്കെ ചില സമയങ്ങളിൽ കാണപ്പെടും.

കിലോക്ക് 140 റിയാൽ വരെയാണ് വില. സാധാരണ ചെറിയ കിഴങ്ങ്​ രൂപത്തിൽ കാണപ്പെടുന്ന ഇതിനെ മരുഭൂമിയിൽ നിന്ന്​ മണൽ മാറ്റി പെറുക്കിയെടുക്കുകയാണ്​ ചെയ്യുന്നത്​. പ്രത്യേക തരം കൂണു വിഭാഗത്തിൽ പെട്ട കിഴങ്ങുകൾ ഏറെ പോഷക സമൃദ്ധമാണ്​. ഒാരോ തവണയും ഒാരോ ഭാഗങ്ങളിലാണ്​ ഇത്​ കൂടുതലായി കാണപ്പെടുന്നത.്​ മഴക്ക്​ ശേഷം വിരുന്നെത്തുന്ന തണുപ്പിനെ അറബികൾ വരവേൽക്കുന്നത്​ ഫഖഅ കിഴങ്ങുകൾക്കൊപ്പമാണ്​. കഴിഞ്ഞ തവണ ‘സറാറി’ലായിരുന്നു ഇതി​​​​െൻറ കേന്ദ്രം. ഇത്തവണ നാരിയ ഖഫ്​ജിക്കിടയിലെ മരുഭൂമികളിലാണ്​ ഇത്​ സമൃദ്ധമാകുന്നത്​. ഇൗ മേഖലയിൽ പല ഭാഗങ്ങളിൽ നിന്നെത്തുന്ന അറബികൾ ട​​​െൻറടിച്ച്​ കൂടും. പ്രത്യേക തരം കമ്പി ഉപയോഗിച്ച്​ മരുഭൂമിയിലെ മണ്ണ്​ നീക്കിയാണ്​ കിഴങ്ങുകൾ കണ്ടെടുക്കുന്നത്​. ഇപ്പോൾ ഇതിനുള്ള പ്രത്യേക തരം പാരകൾ വിപണിയിൽ ലഭ്യമാണ്​. ‘റബീഅ’ ഉൽസവം എന്നാണ്​ അറബികൾക്കിടയിൽ ഇൗ കാലമറിയപ്പെടുന്നത്​.

ഇത്തവണ ഇടിമിന്നലോടുകൂടി മഴവന്നെങ്കിലും തണുപ്പെത്താൻ വൈകുന്നത് ഫഖഅ കിഴങ്ങുകളുടെ വരവിനേയും ​ൈവകിപ്പിച്ചിട്ടുണ്ട്​. ജനുവരിയോടെ ഇതിന്​ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ അറബികൾ. മരുഭൂമിയിൽ നിന്ന്​ ഫഖഅ കിഴങ്ങുകൾ കണ്ടെടുക്കുന്നതിൽ വിദഗ്​ധർ യമനികളാണ്​. സീസണിൽ ഇൗ കച്ചവടം ചെയ്യാനായി മാത്രം സൗദിയുടെ പല ഭാഗങ്ങളിൽ നിന്നും യമനികൾ ഇവിടെയെത്താറുണ്ട്​. ഫഖഅ കിഴങ്ങുകൾ മണ്ണോടുകൂടി തന്നെ കമ്പിയിൽ കോർത്ത്​ ചു​​െട്ടടുത്തും, കറിയിൽ ചേർത്തുമൊക്കെ ഇത്​ കഴിക്കും​. ഫഖഅ കിഴങ്ങുകൾ അറബ്​ ജീവിതത്തി​​​​െൻറ പഴയകാല ഒാർമകളുടെ പ്രതീകം കൂടിയാണ്​. അതുകൊണ്ട്​ തന്നെ ഇൗ കാലം ഉൽസവമാക്കാൻ പുതിയ തലമുറയിലെ കുട്ടികളേയും ഞങ്ങൾ കൂട്ടാറുണ്ട്​. ഹഫറൽ ബാത്വിനിൽ നിന്ന്​ ഫഖഅ കിഴങ്ങുകളുമായി ദമ്മാമിലെത്തിയ അൻവർ അൽ ഷംരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story