Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘മുസ്​ലീം...

‘മുസ്​ലീം ശാക്തീകരണത്തിന് വിദ്യാഭ്യാസം അനിവാര്യം’

text_fields
bookmark_border
‘മുസ്​ലീം ശാക്തീകരണത്തിന് വിദ്യാഭ്യാസം അനിവാര്യം’
cancel

ജിദ്ദ: മുസ്​ലിംകളുടെ ശാക്തീകരണത്തിന് മത - ഭൗതിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് വളാഞ്ചേരി മർകസ് വാഫി കോളജ് പ്രിൻസിപ്പലും സി.ഐ.സി കോ -ഓർഡിനേറ്ററുമായ അബ്്ദുൽ ഹക്കീം ഫൈസി ആദ്യശ്ശേരി പറഞ്ഞു. വളാഞ്ചേരി മർകസ് തർബിയ്യത്തിൽ ഇസ്​ലാമിയ്യ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ വാഫി- വഫിയ്യ കോഴ്സുകൾ ഈ രംഗത്ത്​ വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.മുസ്​ലിം വേൾഡ് ലീഗി​​െൻറ ആഭിമുഖ്യത്തിൽ മക്കയിൽ നടന്ന അന്താരാഷ്​ട്ര ഇസ്​ലാമിക സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം വാഫി - വഫിയ്യ ജിദ്ദ കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു. ജിദ്ദ ഇസ്​ലാമിക്​ സ​​െൻറർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാഖവി ഊരകം, അലി മൗലവി നാട്ടുകൽ, അബ്​ദ​ുൽ ഹാഫിദ് വാഫി, എൻ.പി അബൂബക്കർ ഹാജി, സാലിം അമ്മിനിക്കാട് , ഇർഷാദ് വാഫി തുടങ്ങിയവർ സംസാരിച്ചു. നാസർ കാടാമ്പുഴ സ്വാഗതവും ഷഫീഖ് വാഫി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story