Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമലയാളിക്ക്​​​ സൗദി...

മലയാളിക്ക്​​​ സൗദി രാജ്യാന്തര ഫോ​േട്ടാഗ്രാഫി പുരസ്​കാരം

text_fields
bookmark_border
മലയാളിക്ക്​​​ സൗദി രാജ്യാന്തര ഫോ​േട്ടാഗ്രാഫി പുരസ്​കാരം
cancel

റിയാദ്​: മലയാളി ഫോ​േട്ടാഗ്രാഫർക്ക്​ സൗദിയിൽ രാജ്യാന്തര ഫോ​േട്ടാഗ്രാഫി മത്സരത്തിൽ ഒന്നാം സമ്മാനം. മലപ്പുറ ം മഞ്ചേരി തൃപ്പനച്ചി സ്വദേശി അബ്​ദുറസാഖാണ്​ സൗദി ടൂറിസം കമീഷൻ നടത്തിയ മത്സരത്തിൽ രണ്ടാമതും സമ്മാനിതനാകുന്നത ്​. 2013ലാണ്​ ആദ്യമായി സമ്മാനം ലഭിച്ചത്​. അന്ന്​ രണ്ടാം സമ്മാനമായിരുന്നു​. അന്ന്​ 30,000 റിയാലും ഫലകവുമാണ്​ ലഭിച്ചതെ ങ്കിൽ ഇത്തവണ 50,000 റിയാലും ഫലകവുമാണ് ലഭിച്ചത്​​. ടൂറിസം വികസനം ലക്ഷ്യമിട്ട്​ കമീഷൻ എല്ലാ വർഷവും നടത്തുന്ന ‘കളേഴ്​സ്​ ഒാഫ്​ സൗദി അറേബ്യ ഫോറ’ത്തി​​​െൻറ ഭാഗമാണ്​ ​ഷോർട്ട്​ ഫിലിം, ഫോ​േട്ടാഗ്രഫി മത്സരം. ഏഴ്​ വിഷയങ്ങളിലെ ഫോ​േട്ടാഗ്രഫി മത്സരത്തിൽ ‘സൗദി അറേബ്യ ഇൻ ദ ഗ്ലോബൽ ​െഎസി​’ലാണ്​ വിദേശികൾക്ക്​ പ​െങ്കടുക്കാൻ അവസരം.

ആയിരത്തിലേറെ പേർ പ​െങ്കടുത്തതിൽ നിന്നാണ്​ അബ്​ദുറസാഖി​​​െൻറ ചിത്രം ഒന്നാം സ്ഥാനത്തേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. രണ്ടാം സ്ഥാനം ഒമാനി ഫോ​േട്ടാഗ്രാഫർക്കും മൂന്നാം സ്ഥാനം സിറിയൻ ഫോ​േട്ടാഗ്രാഫർക്കു​മാണ്​. റിയാദിൽ നിന്ന്​ 100 കിലോമീറ്ററകലെ റൂമയിൽ നടക്കാറുള്ള രാജ്യാന്തര ഒട്ടകമേളയിൽ നിന്നുള്ള ദൃശ്യമാണ്​ അബ്​ദുറസാഖിനെ സമ്മാനിതനാക്കിയത്​. ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരമാണ്​ അബ്​ദുറസാഖ്​ ഹെലികോപ്​ടറിൽ പകർത്തിയത്​. സൗന്ദര്യം പ്രകടിപ്പിക്കാൻ നിരന്ന ഒട്ടകങ്ങളും ഭംഗി ആസ്വദിക്കാൻ ചുറ്റും കൂടിയ ഒട്ടകപ്രേമികളും അവരുടെ നിഴലുകളും മരുഭൂമിയുടെ കുങ്കുമവർണവും ഇടകലരുന്ന പശ്ചാത്തലവും ഫോ​േട്ടാക്ക്​ അപൂർവ ചാരുത നൽകുന്നു. റിയാദ്​ എക്​സിബിഷൻ സ​​െൻററിൽ ഇൗ മാസം 12ന്​ തുടങ്ങിയ കളേഴ്​സ്​ ഒാഫ്​ സൗദി അറേബ്യ ഫോറം ഏഴാം പതിപ്പിലാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. സമ്മാനർഹമായ ചിത്രം അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്​.

ഏഴിനങ്ങളിലുമായി ആയിരക്കണക്കിന്​ ഫോ​േട്ടാഗ്രാഫർമാർ മത്സരിച്ചു​. രാജ്യത്തെ ഏറ്റവും മികച്ച മൂന്ന്​ ഫോ​േ​ട്ടാ​ഗ്രാഫർമാർക്ക്​ ലക്ഷം റിയാലി​​​െൻറ അമീർ സുൽത്താൻ ബിൻ സൽമാൻ പുരസ്​കാരവുമുണ്ട്​. എല്ലാ വിഭാഗത്തിലും വിജയികളായ അബ്​ദുറസാഖ്​ ഉൾപ്പെടെ മുഴുവനാളുകളേയും അമീർ സൂൽത്താൻ പുരസ്​കാര ജേതാക്കളേയും ഒരേ വേദിയിൽ അണിനിരത്തിയാണ്​ പുരസ്​കാരങ്ങൾ വിതരണം ചെയ്​തത്​. റിയാദിലെ സമായ ഇൗവൻറ്​ കമ്പനിയിൽ ഫോ​േട്ടാഗ്രാഫറാണ്​ അബ്​ദുറസാഖ്​. പത്രപ്രവർത്തനത്തിലും ഷെയർ േബ്രാക്കറിങ്ങിലും ഒരു കൈനോക്കിയ ശേഷം 10 വർഷം മുമ്പാണ് റിയാദിലെത്തിയത്. റിയാദിലെ ഡെസർട്ട് പബ്ലിഷർ എന്ന കമ്പനിയിൽ ഫോട്ടോഗ്രാഫിക് അസിസ്​റ്റൻറായി ചേർന്നു. മൂന്നുവർഷത്തെ അവിടത്തെ ജോലിക്കിടയിലാണ് ഫോട്ടോഗ്രാഫിയിലെ മുഴുവൻ സാങ്കേതികതയേയും പരിചയപ്പെടുന്നത്. മൊയ്തീൻ മുത്തനൂർ – ഫാത്തിമ ദമ്പതികളുടെ മകനാണ്. ഋതുവാണ്​ ഭാര്യ. അലൻ കുർദി ഏക മകനും. കളേഴ്​സ്​ ഒാഫ്​ സൗദി അറേബ്യ ഫോറം ഞായറാഴ്​ച സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story