Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാഹുലല്ല വിഷയം;...

രാഹുലല്ല വിഷയം; കോൺഗ്രസ്​ നയം മാറ്റണം -കോടിയേരി ബാലകൃഷ്​ണൺ

text_fields
bookmark_border
രാഹുലല്ല വിഷയം; കോൺഗ്രസ്​ നയം  മാറ്റണം -കോടിയേരി ബാലകൃഷ്​ണൺ
cancel

ജിദ്ദ: രാഹുൽ ഗാന്ധിയെ ഉയർത്തിക്കാട്ടി ബി.ജെ.പിക്കെതിരായ ജനവികാരം ഉപയോഗപ്പെടുത്തുകയല്ല, കോൺഗ്രസ്​ അതി​​​െ ൻറ സാമ്പത്തിക, രാഷ്​ട്രീയ നയമടക്കമുള്ള കാര്യങ്ങളിൽ മാറ്റം വരുത്തുകയാണ്​ വേണ്ടതെന്ന്​ സി. പി. എം സംസ്​ഥാന സെക് രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ജിദ്ദയിൽ ഹ്രസ്വസന്ദർശനം നടത്തുന്ന കോടിയേരി ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസാരിക്ക ുകയായിരുന്നു. രാഹുൽ ഗാന്ധിയോ മോദിയോ എന്ന വിഷയത്തിന്​ ഉൗന്നൽ കൊടുക്കുന്നത്​ തൊലിപ്പുറത്ത്​ ചികിൽസിക്കു ന്നതിന്​ സമമാവും. ബി.ജെ.പിക്ക്​ ശക്​തമായ ബദൽ വേണമെന്നതാണ്​ ഇന്ത്യയുടെ ഇപ്പോഴത്തെ ആവശ്യം. അതിന്​ കോൺഗ്രസ്​ അവ രുടെ സാമ്പത്തിക നയങ്ങളിൽ മാറ്റം വരുത്താൻ തയാറാവണം. 2014^ൽ ബി.ജെ.പിക്ക്​ അധികാരം കിട്ടാൻ കാരണം കോൺഗ്രസി​​​െൻറ സാ മ്പത്തിക നയങ്ങളായിരുന്നു. ജനങ്ങളുടെ അസംതൃപ്​തി ബി.ജെ.പിക്കു മുതലെടുക്കാനായി എന്നതാണ് വാസ്​തവം​. മോദിയുടെ വിജയമായിരുന്നില്ല 2014 ലേത്​. ജനങ്ങളുടെ അസംതൃപ്​തി വോട്ടാക്കി മാറ്റാൻ ആർ.എസ്​.എസ്​ പണിയെടുത്തതി​​​െൻറ ഫലമായിരുന്നു അത്​.

ഇപ്പോൾ രാഹുൽ അത്ര ശക്​തനായി എന്ന്​ വിലയിരുത്താനുമാവില്ല. അങ്ങനെ എങ്കിൽ രാജസ്​ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ്​ കഷ്​ടിച്ച്​ ജയിച്ചാൽ പോരായിരുന്നു. മിസോറാമിൽ കോൺഗ്രസ്​ തോൽക്കാൻ പാടില്ലായിരുന്നു. ഇപ്പോഴുണ്ടായ ജയം രാഹുലി​​​െൻറ വിജയമാണെന്ന്​ അവകാശപ്പെടുന്നത്​ പിന്നീട്​ അദ്ദേഹത്തിന്​ തന്നെ ദോഷം ചെയ്യും. സാഹചര്യങ്ങളാണ്​ നേതാക്കളെ സൃഷ്​ടിക്കുന്നത്​. അടിസ്​ഥാനപരമായി ജനങ്ങളാണ്​ ആര്​ ജയിക്കണം തോൽക്കണം എന്ന്​ തീരുമാനിക്കുന്നത്​. അതിൽ നേതാവല്ല വിഷയം. ബി.ജെ.പിക്കെതിരായ ബദലിനെയാണ്​ ജനം അന്വേഷിക്കുന്നത്​. കോൺഗ്രസി​​​െൻറ പഴയ സമീപനം തുടർന്നാൽ വീണ്ടും അപകടത്തിലേക്ക്​ പോവും. സാമ്പത്തിക നവഉദാരവത്​കരണ നയങ്ങൾ മാറ്റണം. മുതലാളിത്തത്തിന്​ അകത്തു നിന്നുള്ള പരിഷ്​കരണങ്ങൾ കൊണ്ട്​ കാര്യമില്ല. സോഷ്യലിസമാണ്​ യഥാർഥ പരിഹാരം. ബദൽ രാഷ്​ട്രീയ ചർച്ച ഉയർന്നുവരേണ്ട സമയമാണിത്​. 2007 മുതൽ ലോകത്ത്​ ഉണ്ടായ സാമ്പത്തികമാന്ദ്യം ഇപ്പോഴും തുടരുകയാണ്​. അതി​​​െൻറ ഭാഗമാണ്​ വലതുപക്ഷ രാഷ്​ട്രീയത്തി​​​െൻറ വളർച്ച. ഇന്ത്യ ബി.ജെ.പി സൃഷ്​ടിച്ച തീവ്രവലതുപക്ഷത്തേക്ക്​ മാറിയത്​ കോൺഗ്രസി​​​െൻറ നയങ്ങൾ കാരണമാണ്​.

ആർ. എസ്​.എസിനെ നേരിടാൻ മൃദു ഹിന്ദുത്വപരീക്ഷണങ്ങളുമായി കോൺഗ്രസ്​ പഴയ സമീപനം തുടർന്നാൽ ബി.ജെ.പി വീണ്ടും നേട്ടം കൊയ്യും. ആർ.എസ്​.എസി​​​െൻറ പ്രവർത്തനങ്ങളെ നിസാരമായി കാണണ്ട. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്​ വിജയത്തിൽ അമിതമായ ആത്​മവിശ്വാസവും വേണ്ട. ലോക്​ സഭ തെര​െഞ്ഞടുപ്പ്​ അടുക്കു​േമ്പാഴേക്കും ആർ.എസ്​.എസ്​ രാജ്യത്ത്​ തീവ്രവർഗീയത ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കും. കടുത്ത മുസ്​ലീം വിരോധവും പാകിസ്​ഥാൻ വിരോധവും ഉയർത്തി​െകാണ്ടുവരും. അത്തരം ഘട്ടങ്ങളിൽ കോൺഗ്രസ്​ എന്തു നിലപാട്​ എടുക്കും എന്നത്​ പ്രധാനമാണ്​. ബാബരി മസ്​ജിദ്​, ബോംബെ കലാപം പോലുള്ള വിഷയങ്ങളിൽ കോൺഗ്രസ്​ സ്വീകരിച്ച പോലുള്ള ആർ.എസ്​.എസ്​ മൃദുസമീപനം തിരുത്തണം. ശക്​തമായ ഇടതുപക്ഷ ബദലാണ്​ കേന്ദ്രത്തിൽ ഉണ്ടാവേണ്ടത്​. അതിന്​ പരമാവധി ഇടതു എം.പിമാരെ ജയിപ്പിക്കണം. അതിന്​ വേണ്ടതെല്ലാം സി.പി.എം ചെയ്യും. ബി. ജെ.പി.യെ തോൽപിക്കാൻ സി.പി.എം പോസിറ്റീവ്​ ആയ സമീപനം സ്വീകരിക്കും.

ബി.​െജ.പിയെ ഒറ്റപ്പെടുത്താനുള്ള ഗ്യാരണ്ടിയാണ് കേന്ദ്രത്തിൽ ഇടതു എം.പിമാർ. അവരൊരിക്കലും ബി.ജെ.പി പക്ഷത്തേക്ക്​ പോവില്ല. കോൺഗ്രസ്​ എംപിമാരുടെ കാര്യത്തിൽ ഉറപ്പു പറയാനാവില്ല. കേരളത്തിൽ ബി.ജെ.പി ഒരു പ്രധാന കക്ഷിയേ അല്ല. കോൺഗ്രസും ഇടതുപക്ഷവും തമ്മിലാവും 2019^ൽ കേരളത്തിൽ മൽസരം. വരുന്ന ലോക്​ സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 2004 ആവർത്തിക്കും. 2004 ഇടതുപക്ഷം ലോക്​സഭാ തെരഞ്ഞെടുപ്പിൽ തൂത്തുവാരിയപോലെ 2019ലും സംഭവിക്കും. അന്ന്​ 18 സീറ്റും ഇടതുപക്ഷം നേടി. കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക്​ കോൺഗ്രസിനെക്കാൾ വിശ്വാസം ഇടതുപക്ഷത്തെയാണ്​. കോൺഗ്രസുകാർ നാളെ ബി.​ജെ.പിയിലേക്ക്​ പോവില്ലെന്ന്​ ആർക്കും ഒരു ഉറപ്പും പറയാനാവില്ല. ബി.ജെ.പിയുടെ 288 എം.പിമാരിൽ 103ഉം കോൺഗ്രസിൽ നിന്ന്​ കളം മാറി വന്നവരായിരുന്നു. ഇടതുപക്ഷത്തിന്​ ശക്​തമായ സ്വാധീനമുള്ള സഖ്യം കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നാണ്​ ജനം ആഗ്രഹിക്കുന്നത്​. അല്ലെങ്കിൽ പഴയ പോലെ ബി.ജെ.പി നേട്ടമുണ്ടാക്കും.

ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക്​ യഥാർഥത്തിൽ നഷ്​ടമാണ്​ സംഭവിക്കാൻ പോവുന്നത്​. അതി​​​െൻറ സൂചനയാണ്​ അടുത്ത കാലത്ത്​ കേരളത്തിൽ നടന്ന തദ്ധേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ നേട്ടം. ശബരിമല വിഷയം കൈകാര്യം ചെയ്​തതിൽ സർക്കാറിന്​ വീഴ്​ച സംഭിച്ചുവെന്ന്​ കരുതുന്നില്ല. ആർ.എസ്​.എസും കോൺഗ്രസും സംസ്​ഥാനത്ത്​ ഭരണഘടനാപ്രതിസന്ധി സൃഷ്​ടിക്കാൻ നടത്തിയ ശ്രമമാണ്​ കേരളത്തിൽ കണ്ടത്​. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സർക്കാറിന്​ ബാധ്യതയുണ്ട്​. അല്ലെങ്കിൽ എന്തിന്​ ഭരണത്തിൽ തുടരണമെന്ന്​ കോടതി ചോദിക്കും. അതുണ്ടാക്കുന്ന ഭരണഘടനാപ്രതിസന്ധി മുന്നിൽ കണ്ടാണ്​ സർക്കാർ പ്രവർത്തിച്ചത്​. ശബരിമല സമരഭൂമിയാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പരാജയപ്പെട്ടു. അവരുടെ എല്ലാ സമരങ്ങളും പരാജയപ്പെട്ടുകൊണ്ടിരിക്കയാണ്​. ശബരിമല വിഷയത്തിൽ കോൺഗ്രസിന്​ നഷ്​ടമുണ്ടായോ എന്ന്​ ഇപ്പോൾ പറയാനാവില്ല. ജനുവരിയിൽ നടക്കുന്ന മനുഷ്യമതിൽ എല്ലാത്തിനുമുള്ള മറുപടിയാവും. 40 ലക്ഷം വനിതകളാണ്​ അതിൽ പ​െങ്കടുക്കുക.

മുസ്​ലീംകളും ക്രിസ്​ത്യാനികളുമടക്കം സമൂഹത്തിലെ എല്ലാ മതവിഭാഗങ്ങളിലുമുള്ള വനിതകൾ അതിൽ അണിചേരും. ക്ഷേത്രപ്രവേശന വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്​ചാത്തലമായതിനാലാണ്​ മറ്റ്​ മതവിഭാഗങ്ങളിലെ നവോത്ഥാന പ്രസ്​ഥാനങ്ങളിലെ നേതാക്കളെ വനിതാ മതിൽ ആലോചനാ യോഗത്തിലേക്ക്​ ക്ഷണിക്കാതിരുന്നത്​. വെള്ളാപ്പള്ളി നടേശൻ മ​ുഖ്യ സംഘാടകനാവുന്നത്​ എസ്​.എൻ.ഡി.പിയുടെ ചെയർമാൻ അദ്ദേഹമായതുകൊണ്ടാണ്​. വ്യക്​തിയല്ല ഇവിടെ വിഷയം. സംഘടനയാണ്​. സൗദി അറേബ്യയിൽ നിന്നടക്കം പ്രവാസികളുടെ അസാധാരണമായ തിരിച്ചുവരവ്​ കേരളത്തിൽ വലിയ സാമൂഹിക പ്രശ്​നം സൃഷ്​ടിക്കും. ഇതു സംബന്ധിച്ച്​ ചർച്ചചെയ്യാൻ ലോക കേരള സഭയുടെ യോഗം ഇൗ മാസം 20^ന്​ ദുബൈയിൽ ചേരും. സർക്കാർ പുനരധിവാസത്തിന്​ പ്ര​േത്യക പദ്ധതി തയാറാക്കേണ്ടതുണ്ട്​. കേന്ദ്രസഹായം ഇൗ വിഷയത്തിൽ ഉണ്ടാവണം. സംസ്​ഥാനം മാത്രം വിചാരിച്ചാൽ പോര ^കോടിയേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story