Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ ക്വാട്ട...

ഹജ്ജ്​ ക്വാട്ട വർധിപ്പിച്ചേക്കും; സൗദിയുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടു

text_fields
bookmark_border
ഹജ്ജ്​ ക്വാട്ട വർധിപ്പിച്ചേക്കും;  സൗദിയുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടു
cancel

ജിദ്ദ: 2019 ലെ ഹജ്ജ് ​കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുഖ്​താർ അബ്ബാസ്​ നഖ ്​​വിയും സൗദി ഹജ്ജ്​ മന്ത്രി മുഹമ്മദ്​ സാലിഹ്​ ബിന്ദനുമാണ്​ കരാറിൽ ഒപ്പുവെച്ചത്​. ഇന്ത്യയുടെ ഹജ്ജ്​ ക്വാട്ട വർധിപ്പിക്കണമെന്ന്​ സൗദി ഹജ്ജ്​ മന്ത്രാലയത്തോട്​ ആവശ്യപ്പെട്ടതായി മുക്​താർ അബ്ബാസ്​ നഖ്​​വി പിന്നീട്​ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സൗദിയുടെ ഭാഗത്ത്​ നിന്ന്​ അനുകൂല തീരുമാനമുണ്ടാവുമെന്ന്​ ​ശുഭപ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മുസ്​ലീം ജനസംഖ്യക്ക്​ ആനുപാതികമായി ക്വാട്ട വർധിപ്പിച്ചു തരണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്​. നിലവിൽ 1,70,000 ആണ്​ ഇന്ത്യയുടെ ക്വാട്ട. ഇത്​ 1,90,000 ആവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. കോഴി​ക്കോട്​ നിന്നടക്കം ഇത്തവണ രാജ്യത്ത്​ 21 എംബാർക്കേഷൻ പോയിൻറുകളുണ്ടാവും.
മൂന്ന്​ ലക്ഷം പേരാണ്​​ ഇൗ വർഷം ഇന്ത്യയിൽ ഹജ്ജിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്​. അപേക്ഷകരുടെ എണ്ണം കുറഞ്ഞു എന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.

എംബാർക്കേഷൻ പോയിൻറുകളിൽ നിന്ന്​ തന്നെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്​ സാ​േങ്കതികമായി ചില പ്രധാന തടസ്സങ്ങളുണ്ട്​. കപ്പൽ മാർഗം ഇന്ത്യൻ ഹാജിമാരെ കൊണ്ടുവരുന്നതിനുള്ള നടപടികൾ പു​േരാഗമിക്കുകയാണ്​. 2019^ൽ ഇത്​ നടപ്പാക്കാൻ കഴിയില്ല. അടുത്ത സീസണിൽ സാധിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇന്ത്യൻ ഹജ്ജ്​ മിഷൻ കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെ തയാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. ഹാജിമാരുടെ താമസം ഗ്രീൻ, അസീസിയ കാറ്റഗറികളിലാണ്​ ഉണ്ടായിരുന്നത്​. ​ഹറമിന്​ പരിസരത്ത്​ നടക്കാവുന്ന ദുരത്തിൽ താമസിക്കുന്നവരാണ്​ ഗ്രീൻ കാറ്റഗറിയിൽപെടുക. നോൺ കുക്ക്​, നോൺ ട്രാൻസ്​ പോർട്ട്​ വിഭാഗമായാണ്​ ഇനി ഇത്​ അറിയപ്പെടുക.

വാർത്താ സ​േമ്മളനത്തിൽ ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദ്​,കോൺസൽ ജനറൽ നൂർ മുഹമ്മദ്​ റഹ്​മാൻ ശൈഖ്​, ഹജ്ജ്​ കോൺസൽ മുഹമ്മദ്​ ഷാഹിദ്​ ആലം തുടങ്ങിയവർ പ​െങ്കടുത്തു. ഹജ്ജ്​ കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്​സുദ്​ അഹമ്മദ്​ ഖാൻ, ന്യൂനപക്ഷ കാര്യ ഡയറക്​ടർ നിസാമുദ്ദീൻ, ഇന്ത്യൻ അംബാസഡർ അഹമ്മദ്​ ജാവേദ്​, കോൺസൽ ജനറൽ നൂർ മുഹമ്മദ്​ റഹ്​മാൻ ശൈഖ്​, ഹജ്ജ്​ കോൺസൽ മുഹമ്മദ്​ ഷാഹിദ്​ ആലം പി.എസ്​ സെക്രട്ടറി സുനിൽ ഗൗതം, ഇബ്രാഹിം കൊൽസാവാല എന്നിവരടങ്ങുന്ന ഉന്നതതല സംഘം മന്ത്രിയോടൊപ്പം കരാർ ഒപ്പിടൽ ചടങ്ങിൽ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story