കോൺഗ്രസ് തിരിച്ചു വരവിൽ ആഹ്ളാദം, ആശ്വാസം
text_fieldsജിദ്ദ: ഇന്ത്യയിലെ കോൺഗ്രസിെൻറ തിരിച്ചുവരവിൽ പ്രവാസലോകത്ത് ആഹ്ളാദ പ്രകടനങ്ങൾ. ലീഡുകൾ പുറത്തു വന്ന നി മിഷം മുതൽ പ്രവാസികൾ സാമൂഹികമാധ്യമങ്ങളിൽ ആഘോഷം തുടങ്ങി. രാജ്യം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നതിൽ ഏറെ ആശ ങ്ക പുലർത്തുന്ന പ്രവാസികളുടെ സാമൂഹിക പരിപാടികളിൽ ഫാഷിസത്തിനെതിരായ വികാരം ശക്തമായിരുന്നു. പാർട്ടിക്കാരല്ലാ ത്തവർ പോലും കോൺഗ്രസിെൻറ തിരിച്ചുവരവിൽ ആഹ്ലാദം പങ്കുവെക്കുന്ന കാഴ്ചയായിരുന്നു ഇവിടെ. ലഡുവിതരണവും പതാക പാറിക്കലുമായി ചൊവ്വാഴ്ച തന്നെ പ്രവർത്തകർ സജീവമായി. വരും ദിവസങ്ങളിൽ കൂടുതൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കാന ാണ് സംഘടനകളുടെ തീരുമാനം.
മോദിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു -മേഖല ഒ.െഎ.സി.സി
ജിദ്ദ: ഛത്തീസ്ഗഡിലെയും രാ ജസ്ഥാനിലേയും മധ്യപ്രദേശിലെയും കോൺഗ്രസിെൻറ മിന്നുന്ന വിജയം ഭാവി ഭാരതത്തെൻറ പ്രതീക്ഷയാണെന്നും കോൺഗ്രസ ് മുക്തഭാരതം സ്വപ്നം കണ്ടവർക്കും അതിനായി വിടുവേല നടത്തിയവർക്കും പ്രബുദ്ധ വോട്ടർമാർ ശക്തമായ താക്കീത് നൽകുന്ന വിധിയെഴുത്താണ് ഉണ്ടായതെന്നും ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ പ്രസ്താവനയിൽ പറഞ്ഞു.
മതേതര ഇന്ത്യയുടെ തിരിച്ചുവരവ് -കെ.എം.സി.സി
ജിദ്ദ: മതേതര ഇന്ത്യയുടെ തിരിച്ചു വരവറിയിച്ച വിധിയാണ് തെരെഞ്ഞെടുപ്പ് ഫലമെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ആക്റ്റിങ് പ്രസിഡൻറ് വി.പി മുസ്തഫ ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറർ അൻവർ ചേരങ്കൈ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസിന് മാത്രമല്ല ഇന്ത്യയിലെ ഓരോ ജനാധിപത്യ മതേതര വിശ്വാസികൾക്കും ആശ്വാസം നൽകുന്നതാണ് വിജയം. മതേതര ജനാതിപത്യ മുന്നേറ്റത്തിെൻറ ഉജ്ജ്വല തുടക്കത്തിൽ ജിദ്ദയിൽ കെ.എം.സി.സി ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ന്യൂനപക്ഷങ്ങൾക്ക് പ്രതീക്ഷ നൽകുന്ന വിജയം ^സമസ്ത ഇസ്ലാമിക് സെൻറർ
ജിദ്ദ: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ തിരിച്ചുവരവ് ന്യൂനപക്ഷങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണെന്നും ഇന്ത്യയുടെ ഭാവി ഇരുളടയുന്നുവെന്ന വാദത്തിൽ നിന്നും മാറി ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും സമസ്ത ഇസ്ലാമിക് സെൻറർ സൗദി ദേശീയ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു. പശുവിെൻറ പേരിലും മറ്റും ന്യൂനപക്ഷങ്ങളെയും ദലിതുകളെയും അടിച്ചു കൊല്ലുകയും ന്യൂനപക്ഷങ്ങളുടെ ഭാവി ചോദ്യം ചെയ്യുന്ന രീതിയിലേക്ക് മാറുകയും ചെയ്ത കേന്ദ്ര സർക്കാരിെൻറയും ബി.ജെ.പി യുടെയും അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിത്.
ഇന്ത്യ എപ്പോഴും മതേതരത്വത്തിെൻറ കൂടെയാണെന്ന് തെളിയിക്കുന്നതാണ് ഫലമെന്ന് സമസ്ത ഇസ്ലാമിക് സെൻറർ സൗദി ദേശീയ കമ്മിറ്റി ചെയർമാൻ അബൂബക്കർ ഫൈസി ചെങ്ങമനാട്, പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, ട്രഷറർ കരീം ബാഖവി പൊന്മള വർക്കിങ് സെക്രട്ടറി അറക്കൽ അബ്്ദുറഹ്മാൻ മൗലവി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
മതേതര വിശ്വാസികൾക്ക് ആശ്വാസം
ബെയ്ഷ്: ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന ഉപ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ഉജ്വല മുന്നേറ്റം നേടിയെടുക്കാൻ സാധിച്ചത് ജനാധിപത്യ മതേതര വിശ്വാസികൾക്ക് ആശ്വാസവും ആവേശവും പകരുന്നതാണെന്ന് ബെയ്ഷ് ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി പ്രവർത്തകർ മധുര പലഹാരങ്ങൾ വിതരണം ചെയ്്തു. വിവിധ ഭാഗങ്ങളിലായി നടന്ന ആഘോഷങ്ങളിൽ അബ്ദുൽ മജീദ് ചേറൂർ, ദിലീപ് കളരിക്കമണ്ണേൽ, അബ്ദുൽ ലത്തീഫ് മാഹി, മുഹമ്മദ് മൻസൂർ (ഉത്തർ പ്രദേശ്), അസ്ഹറുദ്ദിൻ (മാംഗ്ലുരു), മുസ്തഫ വാവൂർ, ഖലീല് കൊളപ്പുറം, അജ്മൽ കരുവാങ്കല്ല്, ജുനൈദ് തറയിട്ടാല്, ജാഫർ കോയിസന്, സുബൈർ രാജസ്ഥാൻ എന്നിവർ നേതൃത്വം നൽകി.
കോൺഗ്രസിെൻറ ജയം അഭിമാനകരം -മലപ്പുറം ഒ.െഎ .സി.സി
ജിദ്ദ: തെരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് നടത്തിയ അതിശക്തമായ മുന്നേറ്റം മതേതര ജനാധിപത്യ ഇന്ത്യക്കു ആവേശം പകർന്നിരിക്കുകയാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡൻറ് പദവിയിലെത്തിയതിെൻറ വാർഷിക ദിനത്തിൽ നേടിയ ചരിത്ര വിജയം അദ്ദേഹത്തിെൻറ വിജയം തന്നെയാണെന്നും ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.