Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകന്യാകുമാരി...

കന്യാകുമാരി സ്വദേശിയുടെ​ രണ്ട്​ മാസം പഴക്കമുള്ള മൃതദേഹം റിയാദിലെ മുറിയിൽ കണ്ടെത്തി

text_fields
bookmark_border
കന്യാകുമാരി സ്വദേശിയുടെ​ രണ്ട്​ മാസം പഴക്കമുള്ള മൃതദേഹം റിയാദിലെ മുറിയിൽ കണ്ടെത്തി
cancel

റിയാദ്​: ഏഴ്​ വർഷമായി നാട്ടിൽ പോകാതെയും ഒന്നര വർഷമായി പുറത്താരുമായും സമ്പർക്കമില്ലാതെയും റിയാദിലെ ഒറ്റ മു റിയിൽ കഴിഞ്ഞ തമിഴ്​നാട്ടുകാര​​​െൻറ രണ്ട്​ മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കന്യാകുമാരി പള്ളിയാടി സ്വദേശി ച െല്ലയ കനകരാജ്​ (57) എന്നയാളാണ്​ മരിച്ചത്​. എല്ലും തോലുമായി അവയങ്ങളെല്ലാം നശിച്ച്​ കറുത്ത്​ ചുരുണ്ട്​ മുറിക്കു ള്ളിൽ നിലത്തുകിടക്കുന്ന നിലയിലായിരുന്നു ശരീരം​. പൊലീസ്​ ആശുപത്രിയിലെത്തിച്ച്​ നടത്തിയ പരി​േ​ശാധനയിൽ​ രണ്ട്​ മാസം മുമ്പ്​ ഹൃദയാഘാതം മൂലം മരിച്ചതാണെന്ന്​ മനസിലായി. നവംബർ 28ന്​ കണ്ടെത്തിയ മൃതദേഹം ശുമൈസി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ബുധനാഴ്​ച രാവിലെ ഇത്തിഹാദ്​ വിമാനത്തിൽ തിരുവനന്തപുരത്ത്​ എത്തിക്കും. റിയാദിൽ 24 വർഷമായി കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു. നസീമിൽ സ്​പോൺസ​റുടെ വീടിനോട്​ ചേർന്നുള്ള ചെറി​െയാരു മുറിയിലായിരുന്നു താമസം. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബവുമായി നല്ല ബന്ധത്തിലല്ലാത്തതിനാൽ ഏഴുവർഷമായി നാട്ടിൽ പോയിട്ടില്ല.

നാലുവർഷമായി ഇഖാമ പുതുക്കിയില്ല. ഒന്നര വർഷം മുമ്പ്​ സ്​പോൺസർ മരിച്ചു. അതിനുശേഷം ജോലിക്കും പോയിട്ടില്ല. റിയാദിലുള്ള സഹോദര​നുൾപ്പെടെ ആരുമായും സമ്പർക്കവും പുലർത്താതെ ഏകാന്ത ജീവിതമാണ്​ നയിച്ചിരുന്നത്​. സഹോദരൻ ജോസഫ്​ യനോക്കി ഇയാളെ കാണാൻ പോകാറുണ്ടായിരുന്നു. എന്നാൽ വാതിൽ തുറക്കുകയോ കാണാൻ കൂട്ടാക്കുകയോ ചെയ്യുമായിരുന്നില്ല. വാതിലിൽ പലപ്രാവശ്യം മുട്ടു​േമ്പാൾ അകത്ത്​ നിന്ന്​ സംസാരിക്കും. കൂടെപിറപ്പി​​​െൻറ ശബ്​ദം കേൾക്കാൻ വേണ്ടി മാത്രം ജോസഫ്​ ഇങ്ങനെ ഇടയ്​ക്കിടെ പോയികൊണ്ടിരുന്നു. അഞ്ച് മാസം മുമ്പ് നാട്ടിൽ പോകുന്ന സമയത്ത് യാത്ര ചോദിക്കാനും പോയി. അപ്പോഴും വാതിൽ തുറന്നില്ല. അകത്തുനിന്നുള്ള ശബ്​ദം കേട്ട്​ യാത്ര പറഞ്ഞ്​ ജോസഫ്​​ നാട്ടിൽ പോയി. മൂന്നുമാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീണ്ടും അവിടെ പോയി. പതിവ്​ പോലെ വാതിലിൽ മുട്ടി. തുറന്നില്ല, ഇത്തവണ അകത്തുനിന്ന്​ ശബ്​ദവും കേട്ടില്ല. സംശയം തോന്നി സ്​പോൺസറുടെ മക​നെ വിവരം അറിയിച്ചു.

ഇഖാമയില്ലാത്തതിനാൽ പൊലീസ്​ പിടിച്ചുകൊണ്ടുപോയതാവും എന്ന്​ കരുതി സ്​പോൺസറുടെ മകൻ ജയിലുകളിൽ പരിശോധന നടത്തി. വിവരമൊന്നും കിട്ടാതായപ്പോൾ ജോസഫ്​ വീണ്ടും മുറിയുടെ അടുത്തുപോയി ജനലി​​​െൻറ ചില്ല് പൊട്ടിയ ഭാഗത്ത് ഒട്ടിച്ചിരുന്ന കാർഡ്​ ബോർഡ് പൊളിച്ചുനോക്കി. കറുത്ത എന്തോ ഒന്ന്​ താഴെ കിടക്കുന്നതായി കണ്ടു. ബെഡ്ഷീറ്റും മറ്റും എല്ലാം അലങ്കോലപ്പെട്ട രീതിയിലും കണ്ടു. പൊലീസ് എത്തി മുറി തുറന്നുനോക്കിയപ്പോൾ ചീഞ്ഞനിലയിൽ ശരീരം കണ്ടെത്തുകയായിരുന്നു. സാമൂഹിക പ്രവർത്തകരായ ജോസഫ് പലവിളയിൽ എബ്രഹാം, ശിഹാബ്​ കൊട്ടുകാട്​ എന്നിവരുടെ ശ്രമഫലമായാണ്​ നാട്ടിൽ കൊണ്ടുപോകാനുള്ള നിയമനടപടി​കൾ പൂർത്തീകരിച്ചത്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ചെലവ്​ ജോസഫ് പലവിളയിൽ മാനേജരായ അൽതബിറ്റിയ ട്രേഡിങ്​ കമ്പനി വഹിച്ചു. കനകരാജ്​​ കടുത്ത പെന്തക്കോസ്​ത്​ വിശ്വാസിയായിരുന്നു. ഭാര്യയും മക്കളും ത​​​െൻറ വിശ്വാസ വഴിയിലേക്ക്​ വരാൻ തയാറാവാത്തത്​ കൊണ്ടാണ്​ അവരുമായി​ പിണങ്ങി കഴിഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story