26 ദിവസം മുമ്പ് കാണാതായ നാല് പേരുടെ മൃതദേഹങ്ങൾ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽ
text_fieldsഹഫർ അൽ ബാത്വിൻ: ദുരൂഹ സാഹചര്യത്തിൽ കാണാതായ നാല് പേരുടെ മൃതദേഹങ്ങൾ ഹഫർ അൽ ബാത്വിനിലെ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽ കണ്ടെത്തി. 26 ദിവസം മുമ്പ് കാണാതായവരുടെ മൃതദേഹങ്ങളാണ് പൊലീസിെൻറയും സിവിൽ ഡിഫൻസിെൻറയും സംയുക്ത പരിശോധനയിൽ ലഭിച്ചത്. നാല് പേരും വാഹനത്തിനുള്ളിൽ മരിച്ച നിലയിലായിരുന്നു.
ഹഫർ അൽ ബാത്വിന് വടക്ക് ജനവാസമില്ലാത്ത മേഖലയിൽ ഡ്രൈവറുടെ തിരിച്ചറിയൽ കാർഡ് ഒരാൾക്ക് കിട്ടിയതാണ് കാണാതായവരെ കണ്ടെത്താൻ സഹായിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇയാൾ കാർഡ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് സ്ഥലം നിർണയിക്കുകയും സിവിൽ ഡിഫൻസും സന്നദ്ധ സേവന പ്രവർത്തകരുമായി സഹകരിച്ച് തെരച്ചിൽ നടത്തുകയും ചെയ്തു. കാർഡ് കണ്ടെത്തിയ സ്ഥലത്തിനടുത്ത വെള്ളക്കെട്ടിലെ ജലം പമ്പ് ചെയ്തു നീക്കിയപ്പോഴാണ് വെള്ളക്കെട്ടിൽ മുങ്ങിയ വാഹനം കണ്ടെത്തിയത്. മരിച്ചവർ ഏത് രാജ്യക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
