Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരണ്ട് സൗദി നിര്‍മിത...

രണ്ട് സൗദി നിര്‍മിത ഉപഗ്രഹങ്ങള്‍ വെള്ളിയാഴ്ച വിക്ഷേപിക്കും

text_fields
bookmark_border
രണ്ട്  സൗദി നിര്‍മിത ഉപഗ്രഹങ്ങള്‍ വെള്ളിയാഴ്ച വിക്ഷേപിക്കും
cancel

റിയാദ്: സൗദിയില്‍ നിര്‍മിച്ച രണ്ട് ഉപഗ്രഹങ്ങള്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് വിക്ഷേപിക്കും. കിങ് അബ്​ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആൻറ്​ ടെക്നോളജിയാണ് (കാസ്​റ്റ്​) ഉപഗ്രഹങ്ങള്‍ നിര്‍മിച്ചത്. സ്വദേശി എൻജിനീയര്‍മാരാണ് സാറ്റ് 5 എ, 5 ബി എന്നീ ഉപഗ്രഹങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. സൗദി ചാനലിന് പുറമെ ഇഖ്ബാരിയ, എസ്.ബി.സി, അല്‍അറബിയ്യ എന്നീ ചാനലുകള്‍ വിക്ഷേപണത്തി​​​െൻറ തല്‍സമയ ദൃശ്യങ്ങള്‍ പുറത്തുവിടും. ‘നമ്മുടെ ഭൂമിയും ബഹിരാകാശവും നമുക്കുള്ളതാണ്’ എന്നതാണ് വെള്ളിയാഴ്​ച വിക്ഷേപിക്കുന്ന ഉപഗ്രഹ നിര്‍മാണത്തി​​​െൻറ മുദ്രവാക്യം. സൗദി ‘വിഷന്‍ 2030’ ​​​െൻറ ഭാഗമായാണ് ഇവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതെന്നും കാസ്​റ്റ്​ വിശദീകരിച്ചു.

കാസ്​റ്റ്​ ഇതിനകം 13 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുണ്ട്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ്​ മുന്‍ ഉപഗ്രഹങ്ങളുടെ നിര്‍മാണവും വിക്ഷേപണവും പൂര്‍ത്തിയാക്കിയത്​. വെള്ളിയാഴ്ച വിക്ഷേപിക്കുന്ന രണ്ട് ഉപഗ്രഹങ്ങളുടെ നിര്‍മാണത്തിന് യൂറോപ്യന്‍ സാങ്കേതികവിദ്യ സഹായകമായിട്ടുണ്ടെന്ന് കാസ്​റ്റ്​ വക്താക്കള്‍ അറിയിച്ചു. എന്നാല്‍ രണ്ട് ഉപഗ്രഹങ്ങള്‍ പൂര്‍ണമായും സൗദി നിര്‍മിതമാണ്. ചാന്ദ്ര നിരീക്ഷണത്തിനാണ് പുതിയ ഉപഗ്രഹങ്ങള്‍ ഉപയോഗിക്കുക. ചന്ദ്രനില്‍ നിന്ന്​ കൂടുതല്‍ വ്യക്തമായ ദൃശ്യങ്ങള്‍ നല്‍കാന്‍ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിദഗ്​ധര്‍ പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story