Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി എണ്ണ വിതരണത്തിൽ...

സൗദി എണ്ണ വിതരണത്തിൽ പത്ത്​ ലക്ഷം ബാരൽ കുറക്കും​

text_fields
bookmark_border
സൗദി എണ്ണ വിതരണത്തിൽ പത്ത്​ ലക്ഷം  ബാരൽ കുറക്കും​
cancel

ജിദ്ദ: പ്രതിദിന എണ്ണ വിതരണത്തിൽ പത്ത്​ ലക്ഷം ബാരൽ കുറക്കുമെന്ന്​ സൗദി. കരുതല്‍ ശേഖരത്തില്‍ നിന്നുവരെ വിതരണം ഉണ്ടായതായി ഉൗർജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്​തമാക്കി. അത് നിര്‍ത്തി ആവശ്യത്തിന്​ അനുസൃതമായി ഒഴുക്കാനാണ് ആലോചനയെന്നും ഉൗർജമന്ത്രി ഒപെക്​ യോഗത്തിന്​ മുമ്പ്​ വ്യക്​തമാക്കി. വിതരണത്തിൽ എത്ര അളവിൽ കുറവ്​ വരുത്തണമെന്ന്​ ആലോചിച്ച് തീരുമാനിക്കും. പത്ത് ലക്ഷം ബാരല്‍ വരെ നിയന്ത്രണം വേണ്ടി വരുമെന്ന്​ മന്ത്രി പറഞ്ഞു. അതിനിടെ എണ്ണവില വീണ്ടും ഇടിഞ്ഞു.

പതിനാല് ലക്ഷം ബാരല്‍ വരെ സൗദി വെട്ടിക്കുറക്കുമെന്നായിരുന്നു വിപണിയുടെ പ്രതീക്ഷ. പ്രാഥമിക ഒപെക് യോഗത്തിലാണ് സൗദി എത്ര അളവിൽ നിയന്ത്രണം ഏർപെടുത്തുമെന്ന ചർച്ച നടന്നത്​. വെള്ളിയാഴ്​ച നടക്കുന്ന യോഗത്തില്‍ റഷ്യയുടെ നിലപാട് നിര്‍ണായകമാവുമെന്ന്​ വിലയിരുത്തപ്പെടുന്നുണ്ട്​. ആഗോള വിപണിയില്‍ ഒക്ടോബർ മാസം എണ്ണ വില ബാരലിന് 83 ഡോളര്‍ വരെയെത്തിയിരുന്നു. ഇപ്പോഴത് അമ്പത് ഡോളറിലാണ്. ഈ പശ്ചാത്തലത്തിലാണ് ഒപെക് യോഗം തുടങ്ങിയത്. 14 ലക്ഷം ബാരല്‍ വെട്ടിക്കുറച്ചാല്‍ വിലയേറുമെന്നായരുന്നു പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story