അധ്യാപികമാർ സഞ്ചരിച്ച വാൻ അപകടത്തിൽ പെട്ട്​ അഞ്ച്​ പേർക്ക്​ പരിക്ക്​

07:31 AM
07/12/2018

ഹാഇൽ: മിനിവാനും പിക്കപ്പ്​ വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച്​ ​പേർക്ക്​ പരിക്കേറ്റു. ഹാഇലിന്​ തെക്ക്​ മഫ്​റഖ്​ സബ് ​ആനിലാണ്​ അപകടം. എട്ട് അധ്യാപികമാർ സഞ്ചരിച്ച മിനിവാനാണ് അപകടത്തിൽപെട്ടത്​. വ്യാഴാഴ്​ച രാവിലെയാണ്​ സുമൈറ റോഡിൽ അപകടമുണ്ടായതെന്ന്​ ഹാഇൽ റെഡ്​ക്രസൻറ്​ വക്​താവ്​ സുൽത്താൻ അബ്​ദുൽ അസീസ്​ പറഞ്ഞു. അ​ഞ്ച്​​ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. മൂന്നു പേരുടെ നില ഗുരുതരമാണ്​. പ്രഥമിക ചികിത്സ നൽകിയ ശേഷം ഇവരെ കിങ്​ ഖാലിദ് ആശുപത്രി​, ഷനാൻ ആശുപ്രതി, സു​മൈറാഅ്​ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചതായി വക്​താവ്​ പറഞ്ഞു.

Loading...
COMMENTS