പെട്രോള്‍ പമ്പുകളും മരുന്നുഷോപ്പുകളും നമസ്കാര സമയത്ത് അടക്കേണ്ടതില്ലെന്ന്​ ശൂറയിൽ അഭിപ്രായം

07:17 AM
07/12/2018

റിയാദ്: സൗദി നിരത്തുകളിലെ പെട്രോള്‍ പമ്പുകളും മരുന്നു ഷോപ്പുകളും നമസ്കാര സമയത്ത് അടക്കേണ്ടതില്ലെന്ന് ശൂറ കൗണ്‍സിലിൽ അഭിപ്രായമുയർന്നു. ബുധനാഴ്ച നടന്ന ശൂറയിലാണ് ഇതുമായി ബന്ധപ്പെട്ട ചൂടേറിയ ചര്‍ച്ച നടന്നത്. ശൂറയിലെ ഇസ്​ലാമിക കാര്യ സമിതി അംഗമായ ഡോ. അബ്​ദുല്‍ മുഹ്സിന്‍ ആല്‍ശൈഖാണ് വിഷയം അവതരിപ്പിച്ചത്. യാത്രക്കാര്‍ക്ക് നമസ്കാര സമയത്തില്‍ ഇളവുണ്ടെന്നിരിക്കെ അവര്‍ക്ക് ആവശ്യമായ ഇന്ധനം ലഭ്യമാവുന്ന പെട്രോള്‍ പമ്പുകള്‍ നമസ്കാര സമയത്ത് അടക്കുന്നതില്‍ യുക്തിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് പോലും യാത്രക്കാര്‍ക്ക് ഇളവുണ്ട്. യാത്രക്കാര്‍ക്കെന്നപോലെ രോഗികള്‍ക്കും പല ഇളവുകളും ഇസ്​ലാം അനുവദിച്ചിട്ടുണ്ട്. രോഗികള്‍ക്ക് ആവശ്യമായ മരുന്ന്​ ലഭ്യമാവുന്ന മെഡിക്കല്‍ ഷോപ്പുകള്‍ നമസ്കാര സമയത്ത് അടച്ചിടുന്നതും രോഗികള്‍ക്ക് പ്രയാസമുണ്ടാക്കുന്നതാണ്. എന്നാല്‍ ശൂറയിലെ പല അംഗങ്ങളും ഈ വീക്ഷണത്തോട്​ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ വിഷയം തീരുമാനത്തിലേക്കത്തൊതെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു.

Loading...
COMMENTS