തണൽ ചാരിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: തണൽ ചാരിറ്റി ജിദ്ദയും അൽ അബീർ മെഡിക്കൽ സെൻററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആലുങ്ങൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബാവ പേങ്ങാടൻ അധ്യക്ഷത വഹിച്ചു. തണൽ ചാരിറ്റി പ്രതിമാസ സഹായ വിതരണം ഡോ.ആലുങ്ങൽ അഹമദിൽ നിന്ന് ഷാനവാസ് സ്നേഹകൂട് ഏറ്റുവാങ്ങി. സ്പെഷൽ ഡിസ്കൗണ്ട് കാർഡുകൾ ജലീൽ ആലുങ്ങൽ ബാബു വെള്ളിലക്ക് കൈമാറി. ഹജ് വാളണ്ടിയർ അംഗീകാരപത്രം റഷീദ് കൊളത്തറ റഫീഖ് വളപുരത്തിന് നൽകി. ജീവകാരുണ്യ പ്രവർത്തനത്തിന് സഹദ് സലിം കർണാടകയെ ആദരിച്ചു.
ഇബ്രാഹീം ശംനാട് ഉപഹാരം നൽകി. ഗഫൂർ ചുങ്കത്തറ, ഹഖ് തിരൂരങ്ങാടി, ജുമൈല അബു, ഗോപി നെടുങ്ങാടി, സി.എം അഹമ്മദ്, അലി ബാപ്പു കോട്ടക്കൽ തുടങ്ങിയവർ സംസാരിച്ചു. കോ^ഒാർഡിനേറ്റർ ഷാനവാസ് മാസ്റ്റർ സ്വാഗതവും മുസ്തഫ തൃത്താല നന്ദിയും പറഞ്ഞു. കരീം മഞ്ചേരി, ഫിറോസ് എടത്തനാട്ടുകര, സമദ് അലി, ലുലു സാഹ്നി, സൈഫുദ്ദീൻ, ശാക്കിർ കണ്ണൂർ, ഇബ്രാഹീം കണ്ണൂർ, മുഹമ്മദലി ചമ്രവട്ടം, അസ്മാബി അലി, റുബീന സഹദ്, റഹീം വലിയോറ, ലത്തീഫ് മമ്പുറം, അസ്കർ, ഉമ്മർ, സാലിഹ് കോട്ടക്കൽ, കമാൽ കളപ്പാടൻ യാക്കൂബ്, മുഹമ്മദ് പച്ചടി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
