കരിപ്പൂരിലേക്ക് ജിദ്ദയിൽ നിന്ന് നാലും റിയാദിൽ നിന്ന് മൂന്നും സർവീസുകൾ
text_fieldsജിദ്ദ: ഡിസംബർ അഞ്ചിന് ബുധനാഴ്ച കോഴിക്കോേട്ടക്ക് സർവീസ് ആരംഭിക്കുമെന്ന് സൗദി എയർലൈൻസ്കമ്പനി വാർത്താകുറിപ്പിൽ അറിയിച്ചു. റിയാദിൽ നിന്ന് ആഴ്ചയിൽ മൂന്നും ജിദ്ദയിൽ നിന്ന് നാലും സർവീസുകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 298 സീറ്റുകളുള്ള എ.330, 300 വിമാനമാണ് സർവീസിനുണ്ടാകുക. ഇതിൽ 36 സീറ്റ് ബിസിനസ് ക്ലാസും 262 സീറ്റ് ഇക്കണോമിയുമാണ്. കോഴിക്കോട് വിമാനത്താവള വികസനത്തിെൻറ ഭാഗമായി മൂന്ന് വർഷത്തിലധികമായി നിർത്തിവെച്ച സർവീസാണ് പുനഃരാംരംഭിക്കുന്നത്.
ഇന്ത്യയിലെ സൗദി എയർലൈൻസിെൻറ ഒമ്പതാമത് ഡെസ്റ്റിനേഷനാണ് കോഴിക്കോട്. കൊച്ചി, ഹൈദരബാദ്, ഡൽഹി, ബംഗളുരു, ലക്നോ, മുബൈ, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും സൗദിയ സർവീസ് നടത്തുന്നുണ്ട്. ഇൗ വർഷം സൗദിയ ആരംഭിച്ച നാലാമത് നേരിട്ടുള്ള വിമാനസർവീസാണ് കോഴിക്കോേട്ടക്ക്. ഇറാഖിലെ ഇർബിൽ, സുറാബായ, മുക്സർ (ഇന്തോനേഷ്യ) എന്നിവിടങ്ങളിലേക്കാണ് ഇൗ വർഷം നേരിട്ട് സർവീസ് ആരംഭിച്ചത്. കോഴിക്കോേട്ടക്കുള്ള ആദ്യ വിമാനം ഡിസംബർ അഞ്ച് ബുധനാഴ്ച പുലർച്ചെ 3.15 ന് പുറപ്പെടും. അഞ്ച് മണിക്കൂറും 25 മിനുറ്റുമാണ് യാത്രാ ദൈർഘ്യം. ഇന്ത്യൻ സമയം രാവിലെ 11.10 ന് കോഴിക്കോട് എത്തും. ഉച്ചക്ക് 1.10 മടങ്ങുന്ന വിമാനം സൗദി സമയം വൈകുന്നേരം 4.40 ജിദ്ദയിലെത്തും.
ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ നിന്ന് ഇടവിട്ട ദിവസങ്ങളിലാണ് സർവീസ്. ഇന്ത്യൻ സെക്ടറുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടാണ് കോഴിക്കോട്. യാത്രക്കാർക്ക് പുറമെ ഹജ്ജ്, ഉംറ തീർഥാടകരും നിരവധിയാണ്. ഇന്ത്യക്കും സൗദിക്കുമിടയിൽ ആഴ്ചയിൽ 130 സർവീസുകളാണ് ഇപ്പോൾ സൗദിയ നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ 647 സർവീസ് നടത്തിയതായാണ് കണക്ക്. മുൻവർഷം ഇതേ മാസത്തേക്കാൾ 10 ശതമാനം വർധനവുണ്ട്. 2018 ആദ്യം മുതൽ ഒക്ടോബർ വരെ 7276 സർവീസുകളിയായി 15 ലക്ഷം യാത്രക്കാർ സൗദിയ എയർലെൻസിൽ ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്തിട്ടുണ്ട് എന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
