Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎക്സ്പോ നിഗാഹ്‌ 2018'...

എക്സ്പോ നിഗാഹ്‌ 2018' പരിപാടി ഇന്ന്

text_fields
bookmark_border
എക്സ്പോ നിഗാഹ്‌ 2018 പരിപാടി ഇന്ന്
cancel

ജിദ്ദ: തനിമ നോർത്ത് സോൺ വനിത വിഭാഗത്തി​​​െൻറ ആഭിമുഖ്യത്തിൽ ബാങ്ക്ൾസ് ആർട്സ് ക്ലബ് വനിതകൾക്കായി സംഘടിപ്പിക്കുന്ന എക്സ്പോ ‘നിഗാഹ്‌ 2018’ വെള്ളിയാഴ്ച വരെ നടക്കും. ശറഫിയ്യ ഇമ്പാല ഗാർഡനിൽ വൈകുന്നേരം നാല് മുതൽ രാത്രി പത്ത് വരെയാണ്​ പരിപാടി. പെയിൻറിങ്, കാലിഗ്രാഫി, ഫോട്ടോഗ്രാഫി, ക്രാഫ്റ്റ്, ജ്വല്ലറി, ഫാഷൻ, ഇന്നൊവേറ്റീവ് ഫുഡ് എന്നീ വിഭാഗങ്ങളിലായിട്ടായിരിക്കും പ്രദർശനങ്ങൾ. സ്ത്രീകളുടെ കലാപരിപാടികൾ, മൈലാഞ്ചി കോർണർ, പ്രശസ്തർ നയിക്കുന്ന ടോക്‌ ഷോ, ഹെൽത്ത്​ ഗൈഡൻസ്, ഷോപ്പിങ് എന്നിവ എക്സ്പോയുടെ ഭാഗമായുണ്ടാവും. പൂർണമായും സ്ത്രീകൾ നിയന്ത്രിക്കുന്ന പരിപാടിയിൽ സ്ത്രീകൾക്ക് മാത്രമായിരിക്കും പ്രവേശനം. സൗദി ഫിലിം നിർമാതാവും, ടെലിവിഷൻ റേഡിയോ പരിപാടികളിൽ നിറസാന്നിധ്യയയുമായ സമീറ അബ്്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. പ്രവേശനം സൗജന്യമാണ് എന്ന്​ സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story