‘തനിമ, ഒരുമ, കൂട്ടായ്മ’ പ്രചാരണത്തിന് ത്വാഇഫിൽ തുടക്കം
text_fieldsത്വാഇഫ്: കേരള നദ്്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) സംസ്ഥാന കാമ്പയിന് ‘തനിമ, ഒരുമ, കൂട്ടായ്മ’ ത്വാഇഫിൽ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ത്വാഇഫ് ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ ഓഫീസില്‍ നടന്ന പരിപാടി കെ.എന്‍.എം സംസ്ഥാന സെക്രട്ടറി എം. അബ്ദുഹ്മാന്‍ സലഫി ഉദ്്ഘാടനം ചെയ്തു. ചരിത്രത്തെ ഇല്ലായ്്മ ചെയ്യാനുള്ള ശ്രമങ്ങള്‍ ശക്തിയാര്‍ജിക്കുന്ന ഈ കാലത്ത് ഐക്യമാണ് ശക്തി എന്ന് തിരിച്ചറിഞ്ഞ് പരസ്പര സ്നേഹത്തിെൻറയും സഹകരണത്തിെൻറയും നവചരിത്രം തീര്‍ക്കാന്‍ നാം തയാറാകണമെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച് കെ.എന്‍.എം സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീന്‍ മദനി അഭിപ്രായപ്പെട്ടു. മുഹമ്മദ് സാലിഹ് അധ്യക്ഷത വഹിച്ചു. ജാലിയാത്ത് മലയാള വിഭാഗം മേധാവി മൊയ്തു മന്നാനി സംസാരിച്ചു. ഫൈസല്‍ മഠത്തില്‍ സ്വാഗതവും അബദുല്‍അസീസ് നന്മണ്ട നന്ദിയും പറഞ്ഞു. അനസ് സാലിഹ് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
