മക്കയിൽ 208 എൻജിനീയറിങ് ഒാഫീസുകൾ അടച്ചു പൂട്ടി
text_fieldsമക്ക: നിയമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മക്കയിൽ 208 എൻജിനീയറിങ് ഒാഫീസുകൾ അടച്ചുപൂട്ടി. മുഹറം മുതലാണ് മക്കയിലെ എൻജിനീയറിങ് ഒാഫീസുകളിൽ പരിശോധന ആരംഭിച്ചതെന്ന് വകുപ്പ് മേധാവി എൻജിനീയർ സാമിർ മത്വർ പറഞ്ഞു. 374 ഒാഫീസുകളിൽ ഇതിനകം പരിശോധന നടത്തി. ഇതിൽ 208 എണ്ണം അടച്ചുപൂട്ടി. എൻജിനീയറിങ് ഒാഫീസുകൾ വികസിപ്പിക്കാനാണ് മുനിസിപ്പാലിറ്റി ശ്രമിക്കുന്നത്. ജനങ്ങളുടെ പരാതികൾ കേൾക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, മുനിസിപ്പൽ മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കണമെന്ന് മുഴുവൻ എൻജിനീയറിങ് ഒാഫീസുകളോടും മക്ക മേയർ ആവശ്യപ്പെട്ടു. സ്വദേശിവത്കരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം. എൻജിനീയർമാരും ടെക്നീഷ്യന്മാരും സർവേ ജോലിക്കാരുമായി സ്വദേശികളെ നിയമിക്കണം ^മേയർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.