അപസ്മാര മരുന്ന് കൈവശം വെച്ച് കുടുങ്ങിയ മലയാളിക്ക് മോചനം
text_fieldsജിദ്ദ: അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് വരുമ്പോൾ അപസ്മാര മരുന്ന് കൈവശം വെച്ചതിന് ജിദ്ദ വിമാനത്താവളത്തിൽ പിടിയിലായി ജയിലിൽ കഴിയേണ്ടി വന്ന മലയാളിക്ക് മോചനം. ആലപ്പുഴ ഹരിപ്പാട് സ്വദേശി അബ്്ദുൽ സമദാണ് രണ്ടര മാസത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായത്. രാജ്യത്ത് നിരോധിച്ച മരുന്നുകൾ ലഗേജിൽ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. നജ്‌റാനിൽ ജോലിചെയ്യുന്ന അപസ്മാര രോഗിയായ സഹോദരി ഭർത്താവ് മുഹമ്മദ് നൗഫലിന് നൽകാനായി ഡോക്ടർ നിർദേശിച്ച മരുന്നായിരുന്നു ഇത്.
കേസിൽ മുഹമ്മദ് നൗഫലിനെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഒരു മാസത്തിനു ശേഷം വിട്ടയച്ചിരുന്നു. അപസ്മാര രോഗത്തിനുള്ള മരുന്നിൽ ലഹരിയുടെ അംശം ഉള്ളതിനാൽ സൗദിയിൽ വിലക്കുള്ള വിവരം അറിയാതിരുന്നതും ഒരു വർഷത്തേക്കുള്ള 1400 ഓളം ഗുളിക ഒന്നിച്ചു ലഗേജിൽ കണ്ടെത്തിയതുമാണ് ഇരുവർക്കും വിനയായത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അംഗീകാരത്തോടെ സാമൂഹ്യ പ്രവർത്തകൻ നൗഷാദ് മമ്പാട് നടത്തിയ പരിശ്രമത്തിനൊടുവിലാണ് അബ്്ദുൽ സമദ് ജയിൽ മോചിതനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.