ദമ്മാമിൽ പേമാരി, ഇടി മിന്നൽ, കാറ്റ്
text_fieldsദമ്മാം: ഇടി മിന്നലോടെ പെയ്ത പെരുമഴയിൽ ദമ്മാമിലെ റോഡുകളിൽ പ്രളയം. ഞായറാഴ്ച പുലർച്ചെ മുതൽപെയ്ത കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. രാവിലെ 8.30^ന് വീണ്ടും ശക്തി പ്രാപിച്ച മഴയിൽ റോഡുകൾ തോടുകളായി. ദമ്മാമിെല അൽ ഖോബാർ എയർപോർട്ട് എകസ്പ്രസ് െെഹവേയുടെ അണ്ടർ പാസുകളിൽ ജലനിരപ്പുയർന്നതോടെ വാഹനങ്ങൾ മുങ്ങി. വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനത്തിൽ നിന്ന് ഡോർ തുറന്ന് പുറത്തിറങ്ങാനും കഴിയാതായി. കിലോമീറ്ററുകളോളം വാഹന നിര രൂപപ്പെട്ടുവെങ്കിലും മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു .
സിവിൽ ഡിഫൻസ്, അഗ്നി ശമനസേന, ബലദിയ, സുരക്ഷ വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ രക്ഷാ പ്രവർത്തനങ്ങളിൽ വാഹനങ്ങളിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തി. പലരും വാഹനങ്ങൾ വെള്ളക്കെട്ടുകളിൽ ഉപേക്ഷിച്ച് നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. റോഡിലെ വെള്ളം ടാങ്കറുകളിലേക്ക് വലിച്ചെടുത്ത് ഒഴിവാക്കി ക്കൊണ്ടിരുന്നെങ്കിലും മഴ തുടർന്നതോടെ പലപ്പോഴും ആ ശ്രമങ്ങളും വിഫലമായി. ശക്തമായ മഴയും ജലമൊഴുക്കും ഉണ്ടാകുമെന്ന് ശനിയാഴ്ച രാത്രി സിവിൽഡിഫൻസ് മുന്നറിയിപ്പു നൽകിയിരുന്നു. മുന്നറിയിപ്പുണ്ടായിട്ടും ദമ്മാം ഇൻറർ നാഷനൽ ഇന്ത്യൻ സ്കൂളിന് അവധി പ്രഖ്യാപിക്കാതിരുന്നത് രക്ഷിതാക്കൾക്കിടയിൽ പ്രതിഷേധത്തിന് കാരണമായി. മഴ കനത്തതിനാൽ ഒമ്പത് മണിയോടെ കെ.ജി വിഭാഗവും 12 മണിയോടെ മറ്റു ക്ലാസുകളും അവസാനിപ്പിച്ചു. എന്നാൽ കുട്ടികളെ കൂട്ടാൻ തിരികെയെത്തിയ പല രക്ഷിതാക്കളും വെള്ളക്കെട്ടുകളിൽ കുടുങ്ങിയത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി.
മഴ വിമാന സർവീസിനെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. ചിലയിടങ്ങളിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടങ്ങൾ ഉണ്ടായതൊഴിച്ചാൽ മറ്റ് കാര്യമായ അപകടങ്ങളൊന്നും റിേപ്പാർട്ട് ചെയ്യപ്പെട്ടിട്ടില്ല. വെള്ളക്കെട്ടിൽ കുടുങ്ങിയ ഏഴ് പേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. വിവിധ വകുപ്പുകൾ ഒന്നിച്ച് ജാഗ്രതയോടെ രക്ഷാ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വെള്ളക്കെട്ടുകൾ മുറിച്ചുകടക്കാനോ വാഹനങ്ങളുമായി കടന്നുപോകാനോ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മഴക്കെടുതി ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
